April 27, 2024

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയവരുടെ ക്വാറന്റൈന്‍ കുടുംബശ്രീ നീരീക്ഷിക്കും

0
Kudumbasree Logo.jpg
കൽപ്പറ്റ: ജില്ലയില്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റിനു വിധേയരായി ഫലം കാത്തിരിക്കുന്നവരുടെ ക്വാറന്റ്റൈന്‍ ഇനി മുതല്‍ കുടുംബശ്രീ നീരീക്ഷിക്കും. ടെസ്റ്റ് നടത്തിയവര്‍ ഫലം വരുന്നതിന് മുന്‍പായി യാതൊരു ശ്രദ്ധയുമില്ലാതെ കറങ്ങി നടക്കുന്നത് രോഗ വ്യാപനം കൂട്ടുമെന്നതിനാലാണ് പ്രതിരോധ നടപടികള്‍ കര്‍ക്കശമാക്കുന്നത്. ജില്ലാ കളക്ടര്‍ എ .ഗീതയുടെ അധ്യക്ഷതയില്‍ കളക്ടറ്റേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം .പരിശോധനയ്ക്ക് വിധേയമാകുന്നവരുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ ശേഖരിക്കും. കോവിഡ് പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ ഗൂഗിള്‍ ഫോം വഴി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം. കണ്‍ട്രോള്‍ റൂമില്‍ നിന്നും ശേഖരിക്കപ്പെട്ട വിവരങ്ങള്‍ താഴെ തട്ടിലേക്ക് കൈമാറും. കുടുംബശ്രീ സി.ഡി.എസ് വഴി എ.ഡി.എസിലേക്കും ഇവിടെ നിന്നും അയല്‍ക്കൂട്ടങ്ങളിലേക്കും വിവരങ്ങള്‍ നല്‍കും. ക്വാറന്റൈന്‍ ലംഘനം നടത്തുന്നവര്‍ക്കതെരിരെ വാര്‍ഡു തല ആര്‍.ആര്‍.ടികള്‍ക്കൊപ്പം കുടുംബശ്രീ പ്രവര്‍ത്തകരും അണിനിരക്കും. പരിശോധനയ്ക്ക് വിധേയമായവര്‍ ഫലം വരുന്നതിന് മുമ്പേ ശ്രദ്ധയില്ലാതെ കറങ്ങി നടക്കുന്നവരെ ഇവര്‍ നിരീക്ഷിക്കും. ആദ്യഘട്ടത്തില്‍ ഇത്തരം ആളുകള്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കും. പിന്നീടും ആവര്‍ത്തിച്ചാല്‍ ഇവര്‍ക്കായുള്ള പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവര്‍ക്കെതിരെ പിഴ ചുമത്താനും നിര്‍ദ്ദേശിച്ചു. ഫീല്‍ഡ് തല നിരീക്ഷണത്തിനും പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ വികസിപ്പിച്ച ഗ്രാന്‍ഡ് കെയര്‍ മെ#ാബൈല്‍ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തും. കുടുംബശ്രീയുടെ അയല്‍ക്കൂട്ട പരിസരങ്ങളില്‍ നടക്കുന്ന പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ അയല്‍ക്കൂട്ടത്തിലെ മറ്റംഗങ്ങള്‍ യഥാസമയം അയല്‍ക്കൂട്ട സെക്രട്ടറിയെ അറിയിക്കേണ്ടതാണ്. സെക്രട്ടറി അപ്പോള്‍ തന്നെ ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രതിദിന റിപ്പോര്‍ട്ട് ജില്ലാ തല കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും. ഇവിടെ പഞ്ചായത്ത് തലത്തിലുള്ള കണ്‍ട്രോള്‍ റൂമിലേക്കും ബന്ധപ്പെട്ട പോലീസ് അധികാരികളിലേക്കും വിവരങ്ങള്‍ കൈമാറും. നിലവിലുള്ള വാര്‍ഡ് തല ആര്‍.ആര്‍.ടി കളില്‍ അയല്‍ക്കൂട്ട സമിതി അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തും. ആര്‍.ആര്‍.ടി കളുടെ ചുമതല ബന്ധപ്പെട്ട വാര്‍ഡ് കൗണ്‍സിലര്‍മാര്‍, മെമ്പര്‍മാര്‍ എന്നിവര്‍ വഹിക്കും. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. ആര്‍.ടി.പി.സി. ആര്‍ ടെസ്റ്റ് നടത്തിയവര്‍ ഫലം വരുന്നതിന് മുമ്പേ സ്വയം നിയന്ത്രണങ്ങളില്ലാതെ ഇടപെടുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *