ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം; എല്‍ ജെ ഡി ഐക്യദാര്‍ഢ്യ സദസ് മാനന്തവാടി ഗാന്ധിപര്‍ക്കില്‍ സെപ്തംബർ 25ന്


Ad
മാനന്തവാടി: കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമം പിന്‍വലിക്കുക, പൊതുമേഖല വിറ്റു തുലക്കല്‍ അവസാനിപ്പിക്കുക, അവകാശ സമരങ്ങള്‍ക്ക് മേലുള്ള അടിച്ചമര്‍ത്തല്‍ നയം തിരുത്തുക തുടങ്ങിയ മുദ്രവക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് കര്‍ഷക സംഘടനകളുടെയും, തൊഴിലാളികളുടെയും, ട്രേഡ് യൂണിയനുകളുടെയും അഭിമുഖ്യത്തില്‍ ഈ മാസം 27 ന് നടത്തുന്ന ഭാരത്ബന്ദിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈ മാസം 25ന് എല്‍ ജെ ഡി സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ നടത്തുന്ന ഐക്യദാര്‍ഢ്യ സദസ് മാനന്തവാടി ഗാന്ധിപര്‍ക്കില്‍ 25ന് 3 മണിമുതല്‍ 6 മണിവരെ നടക്കും.
 പ്രസ്തുത പരിപാടി വിജയിപ്പിക്കാൻ ഇന്ന് ചേർന്ന മണ്ഡലം കമ്മിറ്റി ആഹ്വനം ചെയ്തു. പി എം ഷബീറലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല സെക്രട്ടറി അഡ്വ. ഇ ആർ സന്തോഷ് കുമാർ, ഡോ. എ ഗോകുൽദേവ്, സി ജയചന്ദ്രബോസ്, കെ വി അനിൽരാമൻ, മനോജ്‌ നടക്കൽ, സുകുമാർ എടവക, വര്ഗീസ് പനമരം, തങ്കപ്പൻ വാളാട്, ബേബി കാട്ടിക്കുളം, രവി വെള്ളമുണ്ട, മൊയ്തു തൊണ്ടർനാട്, ശ്രീഷാദ് സി പി തുടങ്ങിയവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *