April 25, 2024

മെഡിക്കൽ കോളേജിലേക്ക് വരൂ … രോഗവുമായി തിരിച്ച് പോകാം. നിയന്ത്രണങ്ങൾ പാലിക്കപ്പെടേണ്ടയിടത്ത് സാമുഹിക അകലമില്ല

0
Img 20210921 Wa0016.jpg
മാനന്തവാടി: ചികിൽസക്കെത്തുന്നവർ സാമൂഹിക അകലം പാലിക്കാനൊ അത് നിയന്ത്രിക്കാനൊ ആവാതെ വയനാട് മെഡിക്കൽ കോളജ്. വയനാടിൻ്റെ ആരോഗ്യരംഗം നിയന്ത്രിക്കുന്ന ഓഫീസിൻ്റെ മൂക്കിൻ കീഴിലാണ് ഈ ജനക്കൂട്ടം .വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാഷ്വാലിറ്റി, ഒപി ടിക്കറ്റ് കൗണ്ടർ, ബിൽ കൗണ്ടർ, എന്നിവക്കിടയിയാണ് കാേവിഡ് ഹെൽപ്പ് ടെസ്ക്ക് നിലവിൽ പ്രവർത്തിക്കുന്നതും രോഗലക്ഷണം ഉള്ളവരുടേയും രോഗികളുമായി സമ്പർക്കമുള്ളവരുടേയും കോവിഡ് ടെസ്റ്റ് മാത്രമാണ് മെഡിക്കൽ കോളേജിൽ ചെയ്ത് വരുന്നത്. ടെസ്റ്റിന് വരുന്ന ബഹുഭൂരിഭാഗവും രോഗികൾ ആണെന്നിരിക്കെ യാതൊരു സുരക്ഷാ മാനദണ്ഡവും ഇല്ലാതെ എല്ലാവരും ഇടകലർന്ന് നിൽകുന്ന രീതിയാണ് ജില്ലാ മെഡിക്കൽ കോളേജിലെ നിലവിലെ അവസ്ഥ. വയനാട് ജില്ലയിലെ കോവിഡ് പ്രതിരോഗ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഡി എം ഒ ഓഫീസിന്റെ താഴെ ആണ് ഗുരുതരമായ അനാസ്ഥ കാണിക്കുന്നത്. കോവിഡിന്റെ ആദ്യ ഘട്ടങ്ങളിൽ കോവിഡ് ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ആളുകളെ പ്രത്യേകം ചോദിച്ച് മനസ്സിലാക്കി പ്രത്യേക കൗണ്ടറുകളിലേക്ക് കൊണ്ട് പോകുമായിരുന്നു. എന്നാൽ നിലവിൽ കോവിഡ് ലക്ഷണമുള്ള ആളുകൾ അടക്കം ഒറ്റ കൗണ്ടറിൽ നിന്ന് ആണ് ഒപി ചീട്ട് എടുക്കുന്നത്. ഇത് പൊതുജന ആരോഗ്യത്തിന് ഭീഷണിയും രോഗവ്യാപനത്തിന് കാരണവുമാണ്. അടിയന്തിരമായി കോവിഡ് ഹെൽപ്പ് ടെസ്ക്ക് പൊതുജന സമ്പർക്കം കുറക്കാവുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും കോവിഡ് രോഗ ലക്ഷണമുള്ളവർക്ക് ഒ.പി. ടിക്കറ്റ് എടുക്കുന്നതിന് പ്രത്യേക കൗണ്ടർ ഏർപ്പെടുത്തണമെന്നും, ബിൽ കൗണ്ടർ , ഒ.പി ടിക്കറ്റ് കൗണ്ടർ എന്നിവടങ്ങളിലെ തിരക്ക് കുറക്കുന്നതിന് അധിക ജീവനക്കാരെ നിയമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ മെഡിക്കൽ സൂപ്രണ്ടിന് സൊസൈറ്റി ഫോർ ഹ്യൂമൺ റൈറ്റ്സിന്റെ ഭാരവാഹികളായ, ജില്ലാ സെക്രട്ടറി, അഡ്വ.റഷീദ് പടയൻ, സംസ്ഥാന ഭാരവാഹി റഷീദ് നീലാംബരി, ജില്ലാ ജോ : സെക്രട്ടറി മോയിൻ കാസിം എന്നിവർ പരാതി നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *