സാക്ഷരതാ മിഷൻ വിജയോത്സവം: പട്ടിക വർഗ്ഗ പഠിതാക്കളെ ആദരിച്ചു


Ad
പനമരം: ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ വിജയോത്സവത്തിന്റെ ഭാഗമായി ബ്ലോക്കിന് കീഴിലുള്ള പട്ടിക വർഗ്ഗ പഠിതാക്കളെ ആദരിച്ചു. നാലാം ബാച്ച് ഹയർ സെക്കൻഡറി തുല്യതാ ഉന്നത വിജയം നേടിയ പഠിതാക്കളെ ആദരിക്കുന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നിത്യ ബിജുകുമാർ അധ്യക്ഷത വഹിച്ചു . സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സ്വയ നാസർ മുഖ്യപ്രഭാഷണം നടത്തുകയും പഠിതാക്കളുടെ തുടർ പഠനത്തിനായി കരിയർ കൗൺസലിങ് ക്ലാസ് നൽകുകയും ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി, ബ്ലോക്ക് മെമ്പർ കലേഷ്, ബ്ലോക്ക് ബി ഡി ഒ ടി കെ ഹംസ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രതിനിധി എം എ ചാക്കോ , ജി ഇ ഒ നിഷ എന്നിവർ സംസാരിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വിജയിച്ച 17 പട്ടിക വർഗ്ഗ പഠിതാക്കളെയാണ് ആദരിച്ചത്. നോഡൽ പ്രേരക് ബേബി ജോസഫ് സ്വാഗതവും നോഡൽ പ്രേരക് ജിൻസി നന്ദിയും പറഞ്ഞു. പനമരം ഹയർ സെക്കണ്ടറി സ്കൂളിൽ നിലവിൽ പ്ലസ് ടു തുല്യത പഠിതാവായ അജിത് വി . സി യാണ് പഠിതാക്കളെ ആദരിക്കുന്നതിന് പൊന്നാട സ്പോൺസർ ചെയ്തത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *