വകുപ്പ്തല പരീക്ഷ സമയത്തില്‍ മാറ്റം


Ad
കൽപ്പറ്റ: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2021 ജൂലൈ മാസത്തെ വകുപ്പുതല പരീക്ഷയുടെ ഭാഗമായി നടത്തി വരുന്ന ഒ.എം.ആര്‍ പരീക്ഷകളില്‍ സെപ്റ്റംബര്‍ 24 മുതലുള്ള പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. രാവിലെ 10 മുതല്‍ 11.30 വരെയുള്ള പരീക്ഷകള്‍ ഉച്ചയ്ക്ക് 2 മുതല്‍ 3.30 വരെയും രാവിലെ 10 മുതല്‍ 12 വരെയുള്ള പരീക്ഷകള്‍ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയുമുള്ള സമയക്രമത്തിലായിരിക്കും നടത്തുക. സെപ്റ്റംബര്‍ 27 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല ഒ.എം. ആര്‍ പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 2 ന് മുന്‍പ് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തി ചേരണമെന്ന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ആഫീസര്‍ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *