പ്രളയ പുനരധിവാസം: 26 ഭവനങ്ങളുടെ താക്കോല്‍ദാനം നാളെ നടക്കും


Ad
മാനന്തവാടി: പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ജില്ലയില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 26 വീടുകളുടെ താക്കോല്‍ദാനം നാളെ (വ്യാഴം) നടക്കും. പനമരം കൊളത്താറ കോളനിയില്‍ 14 വീടുകളും, പേര്യ കൈപ്പഞ്ചേരി കോളനിയില്‍ 12 വീടുകളുമാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചത്. കൈപ്പഞ്ചേരി കോളനിയില്‍ രാവിലെ 11 നും, പനമരം കൊളത്താറ കോളനിയില്‍ ഉച്ചയ്ക്ക് 12.30 നും നടക്കുന്ന ചടങ്ങ് ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

കൊളത്താറ കോളനിയില്‍ നിര്‍മ്മിച്ച 14 വീടുകളില്‍ 7 എണ്ണം പ്രളയത്തെ അതിജീവിക്കുന്ന മാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ആറ് അടി ഉയരത്തില്‍ 9 പില്ലറും, ബീമും, സ്ലാബും വാര്‍ത്ത് അതിന് മുകളിലായാണ് വീട് ഒരുക്കിയത്. ടോയ്‌ലറ്റ്, അടുക്കള, രണ്ട് ബെഡ് റൂം, ഹാള്‍, വീടിന് മുന്‍വശത്തും പിറക് വശത്തുമായി സ്റ്റീല്‍ ഫ്രെയിം കൊണ്ട് നിര്‍മ്മിച്ച രണ്ട് ഗോവണിപ്പടികള്‍ എന്നീ സൗകര്യങ്ങളോടെയാണ് മനോഹരമായ വീടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച വീടിന്റെ തറയില്‍ ടൈല്‍ പതിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് എന്‍.ഐ.ടി പഠനം നടത്തി പ്രളയത്തെ അതിജീവിക്കാന്‍ സാധിക്കുമെന്ന പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീടുകള്‍ തയ്യാറാക്കിയത്. ജില്ലയില്‍ ഈ മാതൃകയില്‍ 8 വീടുകളാണ് നിര്‍മ്മിച്ചത്. മുട്ടില്‍ പാറക്കലിലാണ് ഇത്തരത്തില്‍ നിര്‍മ്മിച്ച മറ്റൊരു വീട്.
മറ്റ് വീടുകള്‍ സാധാരണ രീതിയിലാണ് നിര്‍മ്മിച്ചതെങ്കിലും സമാനമായ സൗകര്യങ്ങളുണ്ട്. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി ലഭിച്ച 4 ലക്ഷം രൂപയും, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അനുവദിച്ച 2 രണ്ട് ലക്ഷം രൂപയും ഉള്‍പ്പെടെ 6 ലക്ഷം രൂപ വീതം ഉപയോഗിച്ചാണ് 26 വീടുകളുടെയും നിര്‍മ്മാണം ജില്ലാ നിര്‍മ്മിതി കേന്ദ്ര പൂര്‍ത്തിയാക്കിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *