April 20, 2024

കല്‍പ്പറ്റ നഗര സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

0
4b4550f2 E0de 4541 B30d 6a81389c5237.jpg
കല്‍പ്പറ്റ: നഗരത്തെ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ഉദ്യാന നഗരമാക്കി മാറ്റുന്ന പരിപാടി നവംബര്‍ ഒന്നോടുകൂടി ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇന്നലെ കല്‍പ്പറ്റ നഗരത്തിലെ ബൈപ്പാസ് ജംഗ്ഷനിലുള്ള മിനി പാര്‍ക്കില്‍ കല്‍പ്പറ്റയിലെ ഭായിസ് ഗാര്‍ഡന്‍ നഴ്‌സറിയുടെ സഹായത്തോടുകൂടി പൂച്ചെടി ചട്ടികള്‍ സ്ഥാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍ഴ്‌സണ്‍ കെ അജിത, കല്‍പ്പറ്റ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി പ്രമോദ് കുമാര്‍, നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ പി മുസ്തഫ, കല്‍പ്പറ്റ ഭായിസ് ഗാര്‍ഡന്‍ നഴ്‌സറി ഉടമ ഐ സി വര്‍ഗ്ഗീസ് നഗരസഭ ജെ എച്ച് ഐ എസ് ഷൈജു തുടങ്ങിയവര്‍ സംബന്ധിച്ചു.
നവംബര്‍ ഒന്നിനു മുമ്പായി കല്‍പ്പറ്റ നഗരത്തില്‍ ഡ്രൈനേജ് പണി പൂര്‍ത്തീകരിച്ച ഭാഗങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെയും, കച്ചവടക്കാരുടെ സഹായത്തോടെയും പൂച്ചെടികള്‍ സ്ഥാപിച്ച് മനേഹരമാക്കുന്നതിന്റെ ഭാഗമായാണ് ട്രാഫിക് ജംഗ്ഷനില്‍ പൂച്ചട്ടികള്‍ സ്ഥാപിച്ചത്.
നഗരത്തില്‍ ഡ്രൈനേജ് നവീകരണം പൂര്‍ത്തീകരിക്കുന്നതിനോടൊപ്പം നഗരത്തില്‍ പുര്‍ണമായി പൂച്ചെടികള്‍ സ്ഥാപിച്ച് നഗരത്തെ ഉദ്യാനനഗരമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *