അടിസ്ഥാന മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയ നിയമനം പുന:പരിശോധിക്കണമെന്ന് എം എസ് എഫ്


Ad
മാനന്തവാടി: കാളൻ കോളേജിൽ പ്രിൻസിപ്പൽ നിയമനം നടത്തിയത് അടിസ്ഥാന മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണെന്ന് എം എസ് എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി. ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന പി. കെ. കാളൻ മെമ്മോറിയാൽ കോളേജിൽ നിലവിൽ സിൻഡിക്കേറ്റ് അംഗമായ സിപിഐഎം നേതാവിന്റെ ഭാര്യക്കാണ് ഇത്തരത്തിൽ നിയമനം നൽകിയിട്ടുള്ളത്. ക്ഷണിക്കപ്പെട്ട പ്രകാരം ലഭിച്ച രണ്ട് അപേക്ഷയിൽ കല്പറ്റ എൻ. എം. എസ്. എം. കോളേജിൽ രണ്ട് വർഷം പ്രിൻസിപ്പൽ ആയിരുന്ന വ്യക്തിയെ പോലും മാറി കടന്നാണ് പരസ്യത്തിൽ നൽകിയ മാനദണ്ഡങ്ങളില്ലാത്ത അധ്യാപികക്ക് നിയമനം നൽകിയത്.ഇടത് ഗവണ്മെന്റ് അധികാരത്തിൽ എത്തിയത് മുതൽ ഇത്തരത്തിലുള്ള നിയമനങ്ങൾ തുടർകഥയാണ്. സ്വന്തക്കാരെയും ബന്ധക്കാരെയും സകല മേഖലകളിലും യാതൊരു മാനദണ്ഡങ്ങൾ പാലിക്കാതെ സ്വഇഷ്ട്ടപ്രകാരം തിരുകി കയറ്റുന്നത് മൂലം അർഹതപ്പെട്ടവർ തഴയപ്പെടുകയും ആ മേഖലയെ മുഴുവനും രാഷ്‌ട്രീയ വത്കരിക്കുകയുമാണ് ചെയ്യുന്നത് . മുൻപും സമാന വിഷയങ്ങളിൽ എം എസ് എഫ് കമ്മറ്റി പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. നിയമിക്കപ്പെടുന്ന വ്യക്തി ഒന്നുകിൽ റിറ്റേർഡ് പ്രിൻസിപ്പാൾ/പ്രൊഫസർ ആയിരിക്കണമെന്ന കോളേജ് പ്രിൻസിപ്പൽ നിയമന മാനദണ്ഡമാണ് ഇവിടെ തിരുത്തപ്പെട്ടത്.നിലവിൽ എച്.ഒ.ഡി. പോലും ആയിട്ടില്ലാത്ത ഒരാളെയാണ് നിയമിച്ചിട്ടുള്ളത്. ഈ നിയമനം തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് വരുമെന്ന് നിയോജക മണ്ഡലം എം എസ് എഫ് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് മുത്തലിബ് ദ്വാരക, ജ:സെക്രട്ടറി അനീസ് ആറുവാൾ, ട്രഷറർ നാസർ അഞ്ചുകുന്ന് സഹഭാരവാഹികളായ റുമൈസ്, അജ്മൽ, ഷാഹുൽ, റിയാസ്, നുഹ്മാൻ, അർഷാദ്, നുഫൈസ്, നസീം ,ഷംനാസ്,മുസമ്മിൽ എന്നിവർ ഈ വിഷയത്തിൽ ഐ. എച്ച്. ആർ. ഡി ഡയറക്ടറിന്നു പരാതിനൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *