ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പുൽപ്പള്ളി, മുള്ളൻകൊല്ലി യൂണിറ്റുകളുടെ സംയുക്ത സമ്മേളനം നടത്തി


Ad
പുൽപ്പള്ളി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 37 മത് പുൽപ്പള്ളി, മുള്ളൻകൊല്ലി യൂണിറ്റുകളുടെ സംയുക്ത സമ്മേളനം നടത്തി. പുൽപ്പള്ളി മേഖലയുടെ പ്രസിഡണ്ട് തോമസ് ഭാവനയുടെ അധ്യക്ഷതയിൽ ജില്ലാ ജോ. സെക്രട്ടറി ടോമി ഇ.ടി. സ്വാഗതമാശംസിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഡാമിൽ ജോസഫ് ഉദ്ഘാടനം കർമം നിർവഹിച്ചു. ചെയ്തു. തുടർന്ന് സബിത്ത്, സനീഷ്, സിബി, ടോമി എന്നിവർ ആശംസകൾ അർപ്പിച്ചു 2021-22 വർഷത്തെ പുതിയ യൂണിറ്റ് ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു.
 പുൽപ്പള്ളി യൂണിറ്റിന്റെ
 പ്രസിഡണ്ടായി ജിൻസ് വർഗീസിനെയും സെക്രട്ടറിയായി സനീഷ് പി ആറിനെയും ട്രഷററായി ഷിനിൽ രാജിനെയും ജോ. സെക്രട്ടറിയായി ബിനീഷിനെയും തെരഞ്ഞെടുത്തു. മേഖല ഭാരവാഹികളായി എ.സി തോമസ്, സിബി പുൽപ്പള്ളി അബ്രഹാം എ.സി, ലൗലി സിബി എന്നിവരെയും തെരഞ്ഞെടുത്തു.   
 മുള്ളൻകൊല്ലി യൂണിറ്റ്
 പ്രസിഡന്റ് ആയി സബിത്ത് സി.പി യും സെക്രട്ടറിയായി ബിജു, ട്രഷറർ സന്തോഷ്‌കുമാർ, വൈസ് പ്രസിഡണ്ട് സൂം ജോർജ് എന്നിവരെ തിരഞ്ഞെടുത്തു ജില്ലാ കമ്മറ്റി അംഗങ്ങളായി ഡാമിൻ ജോസഫ്,ഇ ടി ടോമി, ബെന്നി, ജോബി പീറ്റർ, സണ്ണി കെ വി, സുനിൽ എബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *