പുൽപ്പള്ളി, പാടിച്ചിറ വില്ലേജ് ഓഫീസുകളിലും ജനങ്ങൾ കാത്തിരിക്കേണ്ടിവരുന്നത്മ ണിക്കൂറിലധികം


Ad
മുള്ളൻകൊല്ലി: പുൽപ്പള്ളി, പാടിച്ചിറ വില്ലേജ് ഓഫീസുകളിലും ഭൂനികുതി അടച്ച് രസീത് കിട്ടണമെങ്കിൽ കാത്തിരിക്കേണ്ടിവരുന്നത് മണിക്കൂറിലധികം. ചില സമയങ്ങളിൽ ക്ഷേമനിധി തുക ട്രഷറിയിൽ അടയ്ക്കാൻ പറ്റില്ല എന്ന കാരണത്താലും ജനത്തെ മടക്കുന്നുണ്ട്. പല വില്ലേജ് ഓഫീസുകളിലേയും അവസ്ഥയാണിത്. കമ്പ്യൂട്ടർ സ്ലോ ആയതിനാൽ സമയമെടുത്ത് ഒരാളെ പറഞ്ഞു വിടുമ്പോഴേക്കും വളരെ അധികം ക്യൂ നീണ്ടു പോയിട്ടുണ്ടാകുമായിരിക്കും. ഒരാഴ്ച ആയി ഇതുതന്നെയാണ് സ്ഥിതി അത്യാവശ്യ ഘട്ടങ്ങളിൽ പോലും രസീത് എഴുതി നികുതി സ്വീകരിക്കാൻ ആവുന്നില്ല. ഓൺലൈൻ കേന്ദ്രങ്ങളിൽ നികുതി അടയ്ക്കുമ്പോൾ ചിലപ്പോൾ ബ്ലോക്കാവുന്നതും തലവേദന ആകാറുണ്ട്. ഇങ്ങനെ വന്നാൽ വില്ലേജ് ഓഫീസിൽ ചെന്ന് മാത്രമേ നികുതി അടയ്ക്കാൻ പറ്റൂ. രണ്ടും മൂന്നും പ്രാവശ്യം വില്ലേജ് ഓഫീസിൽ പോയാലെ നികുതി അടയ്ക്കാൻ പറ്റാറുള്ളു. നെറ്റ്‌വർക്കിലെ വേഗത കുറവിന് ഒപ്പം സർവറിന്റെ ശേഷിക്കുറവും സോഫ്റ്റ്‌വെയർ അറ്റകുറ്റപ്പണികളും പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നത് ഒക്കെയാണ് പ്രശ്നത്തിന് കാരണം കാലാവധി കഴിഞ്ഞ ഉപകരണങ്ങളാണ് ഇതിൽ ഒന്ന്. ഏഴ് വർഷം പിന്നിട്ട കമ്പ്യൂട്ടർ ലാപ്ടോപ് പ്രിൻറർ സംവിധാനങ്ങളാണ് വില്ലേജ് ഓഫീസുകളിൽ ഉള്ളത്. പലതും പ്രവർത്തനരഹിതമാണ് കേരളത്തിലെ മിക്ക വില്ലേജ് ഓഫീസുകളിലെ സ്ഥിതിയാണിത്. നികുതി അയക്കുന്നതും പോക്കുവരവ് ചെയ്യുന്നതുമായി വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് സജ്ജമാക്കിയിട്ടുള്ള റെജി സെൻററിൽ നെറ്റ്‌വർക്ക് തകരാറാണ് ഇതിനുള്ള കാരണം. നെറ്റ് വർക്കിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് അധികൃതരും സമ്മതിക്കുന്നുണ്ട്. അധികൃതർ പ്ലസ് ടു അലോട്ട്മെൻറ് ഭാഗമായ തിരക്ക് മൂലമാണ് വൈകാൻ കാരണം എന്ന് പറയുന്നുണ്ട്. എന്നാൽ പ്ലസ് ടു അലോട്ട്മെൻറ് കഴിഞ്ഞശേഷവും പലയിടത്തും സൈറ്റ് കിട്ടുന്നില്ല. ഭൂനികുതിക്ക് മാത്രമല്ല വരുമാന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വിവിധ സർട്ടിഫിക്കറ്റുകൾ ക്കായി നിരവധിപേരാണ് വില്ലേജ് ഓഫീസുകളിൽ എത്തുന്നത്. ഉച്ചവരേയാണ് സൈറ്റിന്റ വേഗത വല്ലാതെ കുറയുന്നത്. നികുതി അടക്കാനും സർട്ടിഫിക്കറ്റ് ആവശ്യങ്ങൾക്കും കൂടുതൽ ആളുകൾ എത്തുന്നതും ഈ സമയത്താണ്. എന്നാൽ ജനങ്ങൾ ഒരുപാട് നേരം കാത്തിരുന്നിട്ടും തിരിച്ചു പോകേണ്ട അവസ്ഥയും ഉണ്ടാകും. വൈദ്യുതി ചില സമയങ്ങളിൽ വില്ലനായി മാറുന്നു. വൈദ്യുതി മുടങ്ങിയാൽ കാത്തിരിക്കുന്നവരെ മടക്കി അയക്കുക എന്നത് മാത്രമാണ് വഴി. ഭൂരിഭാഗം വില്ലേജ് ഓഫീസുകളിലും ഇൻവെർട്ടർ സംവിധാനമില്ല. ഇങ്ങനെപോയാൽ ജനങ്ങൾ വലയുക തന്നെ ചെയ്യും ജനങ്ങളെ വലയ്ക്കാതിരിക്കുക വേണ്ടത്ര സൗകര്യമൊരുക്കുക എന്നത് മാത്രമാണ് ഏക പോം വഴി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *