April 19, 2024

റോഡ് വികസനത്തിന്റെ പേരിൽ ഔഷധ തണൽമരങ്ങൾ നശിപ്പിച്ചു

0
Img 20210927 Wa0004.jpg
കല്പറ്റ : സോഷ്യൽ ഫോറസ്റ്ററിയുടെ ഹരിത സമിതിയുടെ നേതൃത്വത്തിൽ വെച്ചുപിടിപ്പിച്ച മരങ്ങൾ വെട്ടി നശിപ്പിച്ചു.
റോഡ് വികസനത്തിന്റെ പേരിൽ മുറിച്ചു കടത്താൻ ഉദ്ദേശിച്ച 8 വർഷത്തിൽ പരം വളർച്ചയെത്തിയ ഇലഞ്ഞി, മണിമരുത് തുടങ്ങിയ നിരവധി മരങ്ങളാണ് റോഡ് വികസനത്തിന്റെ മറവിൽ കരാറുകാരനും സംഘവും മുറിച്ചു മാറ്റിയത്.
പിണങ്ങോട് മുക്ക് – പന്നിയോറ – പൊഴുതന റോഡ് വീതി കൂട്ടാൻ എന്ന പേരിൽ മരങ്ങൾ മുറിച്ചുമാറ്റുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഹരിത സമിതി കല്പറ്റ ബ്ലോക്ക് പ്രസിഡന്റ് മനോജ്കുമാർ സ്ഥലത്തെത്തി മരംമുറി നേരിൽ കാണുകയും അത് തടയുകയുമുണ്ടായി. ബ്ലോക്ക് പ്രസിഡന്റ് .ഹരിത സമിതി പൊഴുതന ഗ്രാമപഞ്ചായത്ത് അംഗം പ്രമീള എന്നിവർ ചേർന്ന് പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് മരം മുറിക്കെതിരെ പരാതിനൽകുകയും തുടർന്ന് മരം മുറിക്കാതിരിക്കാൻ കരാറുകാരന് നിർദ്ദേശം നൽകിയതായും അറിയിച്ചു.
റോഡിന് വീതി കൂട്ടുന്നതിന് ആവശ്യമായ സൗകര്യം ഉണ്ടെന്നിരിക്കെ അനധികൃതമായി മരങ്ങൾ മുറിച്ച്
വിറകാക്കിവിൽക്കാനുള്ള തന്ത്രത്തെയാണ് തടയപ്പെട്ടിട്ടുള്ളത്.
സംഭവം അറിഞ്ഞ് സോഷ്യൽ ഫോറസ്റ്റ് ഓഫീസർ ഇക്ബാൽ പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതായി അറിയിച്ചു.
സമൂഹ നന്മയ്ക്കായി വെച്ച് പിടിച്ചിരിക്കുന്ന വൃക്ഷതൈകളും വൃക്ഷങ്ങളും പലയിടത്തും നശിപ്പിക്കുന്നതിനെതിരെ ഹരിത സമിതിയും പരിസ്ഥിതിപ്രവർത്തകരും ശക്തമായി പ്രതിഷേധം അറിയിച്ചു.
മരങ്ങൾ പ്രകൃതിക്കും പരിസ്ഥിതിക്കും മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങി മറ്റനേകം ജീവജാലങ്ങളുടേയും ആവാസ വ്യവസ്ഥയുടെ നിലനില്പിന് വൃക്ഷങ്ങളുടെ സംരക്ഷണം ആവശ്യമാണന്നും അവയെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ, കല്പറ്റ ബ്ലോക്ക് ഹരിത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ബന്ധപ്പെട്ടവരുമായി യോജിച്ച്
വ്യക്ഷ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾവേണമെന്ന ആവശ്യം വിവിധ പരിസ്ഥിതി പ്രവർത്തകർ ഹരിത സമിതി പടിഞ്ഞാറത്തറ പഞ്ചായത്ത് അംഗം കുഞ്ഞുമോൻ ജോസഫിന്റെ നേതൃത്വത്തിൽ
 മുറിച്ചതിൽ പ്രതിഷേധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *