April 24, 2024

സര്‍പ്പഞ്ച് സംവാദ് സംഘടിപ്പിച്ചു

0
Img 20210928 Wa0046.jpg
കൽപ്പറ്റ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി സര്‍പ്പഞ്ച് സംവാദ് സംഘടിപ്പിച്ചു. ചടങ്ങില്‍ ജില്ല വികസന കമ്മീഷണര്‍ ജി. പ്രിയങ്ക അധ്യക്ഷത വഹിച്ചു. ജില്ലയിലെ 23 വില്ലേജുകള്‍ ഒക്‌ടോബര്‍ 2 നകം ഒ.ഡി.എഫ് പ്ലസ്സായി പ്രഖ്യാപിക്കുന്നതിന് യോഗത്തില്‍ തീരുമാനിച്ചു. വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മ സേനകളുടെ ശാക്തീകരണം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നതായി ജില്ല വികസന കമ്മീഷണര്‍ പറഞ്ഞു. അവര്‍ക്ക് ആവശ്യമായ സാങ്കേതിക പരിശീലനങ്ങള്‍ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ശുചിത്വമിഷനും മുന്‍കൈയെടുക്കണമെന്നും അവര്‍ പറഞ്ഞു. 
ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 2 വരെ സ്വച്ഛതാ ഹി സേവാ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത്/നഗരസഭതലത്തില്‍ സംഘടിപ്പിച്ചു വരുന്നതായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും പൊതുയിടങ്ങളുടെ ശുചീകരണം നടത്തി. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കൊപ്പം അതത് വാര്‍ഡ് മെമ്പര്‍മാര്‍ അനുഗമിച്ച് വീടുകളില്‍ സന്ദര്‍ശനം നടത്തുകയും പാഴ് വസ്തു ശേഖരണ കലണ്ടര്‍ വീടുകളില്‍ പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ജില്ലാ ശുചിത്വമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ശ്രീലത.വി.കെ, അസി.കോ-ഓര്‍ഡിനേറ്റര്‍ .റഹീം ഫൈസല്‍.കെ, പ്രോഗ്രാം ഓഫീസര്‍ .അനൂപ്.കെ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news