April 20, 2024

പാഴ് വസ്തുക്കൾ വിറ്റ് പണം സമാഹരിച്ചു; സഹപാഠിക്ക് വീടൊരുക്കി നല്‍കി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍

0
Img 20210930 Wa0043.jpg
കല്‍പ്പറ്റ: പാഴ്‌വസ്തുക്കള്‍ കൊണ്ട് വീടുണ്ടാക്കാമെന്ന് പ്രവര്‍ത്തിയിലൂടെ കാണിച്ചു തരികയാണ് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍. പഴയ പാത്രങ്ങള്‍, പത്രം, പാഴ് വസ്തുക്കള്‍, പ്ലാസ്റ്റിക് തുടങ്ങിയവയെല്ലാം ശേഖരിച്ച് വിറ്റ് ജില്ലയിലെ 54 എന്‍ എസ് എസ് യൂനിറ്റുകള്‍ സമാഹരിച്ചത് സഹപാഠിക്ക് ഒരു വീടുണ്ടാക്കാനുള്ള തുകയാണ്. പുത്തുമലയിലെ ഒറ്റമുറി കൂരയില്‍ താമസിക്കുന്ന സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ആറംഗ കുടുംബത്തിനാണ് എന്‍ എസ് എസ് സ്‌നേഹഭവനം ഒരുക്കിയത്. മേപ്പാടി ചെമ്പോത്തറയില്‍ വാങ്ങി നല്‍കിയ അഞ്ച് സെന്റ് സ്ഥലത്താണ് 600 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടു നിര്‍മിച്ചത്. മേപ്പാടി സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സഹപാഠിക്കും ആറംഗ കുടുംബത്തിനുമായി മൂന്നു മുറികളും, അടുക്കളയും പൂമുഖവും അടങ്ങുന്ന വീടിന്റെ ഔപചാരികമായ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മൂന്ന് മണിക്ക് ഓണ്‍ലൈനായി നിര്‍വഹിക്കും. ആറര ലക്ഷം നിര്‍മാണ ചെലവ് വന്ന വീടിന്റെ പ്രവര്‍ത്തിക്ക് പലരും സഹായമായി എത്തിയിരുന്നു.
അഞ്ച് മാസങ്ങള്‍ക്കു മുമ്പ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ കെ ഷാജു, എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ എസ് ശ്യാല്‍ എന്നിവര്‍ ചേര്‍ന്ന് തറക്കല്ലിടല്‍ നടത്തിയ ഗൃഹനിര്‍മാണാണ് കൊവിഡ് പ്രതിസന്ധികളും പ്രതികൂല കാലാവസ്ഥയും മറികടന്ന് പൂര്‍ത്തിയായത്. ജില്ലയിലെ അഞ്ച് ക്ലസ്റ്റര്‍ കണ്‍വീനര്‍മാരുടെയും 54 പ്രോഗ്രാം ഓഫീസര്‍മാരുടെയും വാളണ്ടിയര്‍മാരുടെയും നിരന്തര ഇടപെടലുകള്‍ ഗൃഹനിര്‍മാണത്തിന് ഊര്‍ജ്ജമായി. ഉദ്ഘാടന ചടങ്ങില്‍ എം.എല്‍ .എ .ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ , മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്‍,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ ദേവ് , വാര്‍ഡ് മെമ്പര്‍ ജിതിന്‍ കെ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ലീല കെ വി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനില്‍ കുമാര്‍ സി.കെ,ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഷാജു കെ.കെ,അസിസ്റ്റന്റ് ഓഫീസര്‍ ശ്രീകുമാര്‍ കെ, ഹയര്‍സെക്കന്‍ഡറി ജില്ലാ കോഡിനേറ്റര്‍ പ്രസന്ന കെ,വിഎച്ച്എസ്ഇ കോഡിനേറ്റര്‍ നാസര്‍ സി വി,പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റര്‍ വില്‍സണ്‍ തോമസ് ,എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ ബിനേഷ് പി ജെ,കരിയര്‍ ഗൈഡന്‍സ് ജില്ലാ കോഡിനേറ്റര്‍ ഫിലിപ്പ് സി. ഇ,കരിയര്‍ ഗൈഡന്‍സ് ജില്ലാ കണ്‍വീനര്‍ സിമില്‍ കെ.ബി,വിഎച്ച്എസ്ഇ എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍
 ഗോപിനാഥ് വി,ഡയറ്റ് പ്രിന്‍സിപ്പല്‍ അബ്ബാസ് അലി, കൈറ്റ് ജില്ലാ കോഡിനേറ്റര്‍ മുഹമ്മദ് അലി ,മുന്‍ എന്‍ എസ് എസ് ജില്ലാ കണ്‍വീനര്‍ ജോസഫ് എം.ജെ, ജില്ലയിലെ ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍,പ്രോഗ്രാം ഓഫീസര്‍മാര്‍ , വൊളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് പരിപാടിയില്‍ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *