April 24, 2026

ഡൽഹി കർഷകസമര കേന്ദ്രത്തിലേക്കായി ശേഖരിച്ച വിഭവങ്ങൾ കയറ്റി അയച്ചു

0
IMG-20210930-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഡൽഹി കർഷകസമര കേന്ദ്രത്തിലേക്ക് വയനാട് സംരക്ഷണ സമിതിയുടെ കീഴിൽ ശേഖരിച്ച കാപ്പിപ്പൊടി, കുരുമുളക്, ചുക്ക്, ഏലക്ക, തേയില, ഇഞ്ചി, തുടങ്ങിയ വിഭവങ്ങൾ ഹരിയാന ഡൽഹി അതിർത്തിയായ സിംഗുവിലേക്ക് അയക്കുന്നതിനായ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് അയച്ചു.
പരിപാടിയിൽ നസീർ കോട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ കിസ്സാൻ മുക്തി മോർച്ച ദേശീയ കൺവീനർ പി.ടി ജോൺ ഉദ്ഘാടനം ചെയ്തു. ഫാദർ സോമി വടയാംപറമ്പിൽ ഡൽഹി സമരത്തിൽ പങ്കെടുക്കുന്ന ഗഫൂർ വെണ്ണിയോടിനേയും സൈഫുള്ളയേയും ഹാരമണിയിച്ചു. വയനാട് സംരക്ഷണ സമിതി ജനറൽ സിക്രട്ടറി സാലു എബ്രാഹാം. ഡോ: പി. ലക്ഷ്മണൻ മാസ്റ്റർ, ടി.കെ. ഉമ്മർ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *