തൊഴുത്തും പശുവും നൽകി.
മാനന്തവാടി: ജീവകാരുണ്യ രംഗത്ത് വർഷങ്ങളായി സജീവ ഇടപെടലുകൾ നടത്തി വരുന്ന സ്നേഹദീപം കൂട്ടായ്മ പാവപ്പെട്ട ഒരു കുടുംബത്തിന് ഒരു വരുമാന മാർഗമായി പശുവിനെ നൽകുകയും തൊഴുത്ത് നിർമിച്ച് നൽകുകയും ചെയ്തു. എടവക അയിലമൂലയിൽ നടന്ന ചടങ്ങിൽ ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് പശുവിനെ കൈമാറി. സ്നേഹദീപം പ്രസിഡന്റ് ജോണി മുണ്ടക്കൽ, സജി തലപ്പുഴ, സെക്രട്ടറി ജെയിംസ് പറമ്പിൽ, വിനോദ് വിൻസെന്റ് ഗിരി, സജീവൻ, ഷാജു എന്നിവർ പങ്കടുത്തു.
Leave a Reply