July 14, 2026

വിത്തുത്സവം: കർഷകർക്ക് ചെറുതേനീച്ച പെട്ടികൾ വിതരണം ചെയ്തു. .

0
IMG-20190127-WA0082
By ന്യൂസ് വയനാട് ബ്യൂറോ
ഫെയർ ട്രേഡ് അലയൻസ് കേരളയുടെ  നേതൃത്വത്തിൽ നടന്നു വരുന്ന 'എട്ടാമത്  വിത്തുത്സവം 2019 ന്റെ  നാലാം  ദിവസമായ ജനുവരി 27 ന് രാവിലെ  പ്രളയ അതിജീവനത്തിന്റെ ഭാഗമായി നടത്തപ്പെട്ട തേനീച്ച കൃഷി ശില്പശാലയും FTAK കർഷർക്കായുള്ള ചെറുതേനീച്ചപ്പെട്ടികളുടെ വിതരണ ഉദ്‌ഘാടനവും   സുൽത്താൻ ബത്തേരി എം.എൽ. എ  ഐ.സി ബാലകൃഷ്ണൻ നിർവഹിച്ചു .FTAK വയനാട് ജില്ലാ പ്രസിഡണ്ട്  സെലിൻ മാനുവൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ FTAK പ്രൊമോട്ടർ  ടോമി മാത്യു അധ്യക്ഷത വഹിച്ചു. തുടർന്ന് തേനീച്ച കൃഷിയിലെ ഗവേഷകനായ  എം ജെ കുര്യൻ കർഷകർക്ക് പരിശീലനം നൽകി  ശേഷം  11 : 30 ന് അതിജീവിക്കുന്ന വിത്തുകൾ എന്ന വിഷയത്തിന്മേൽ  നടത്തപ്പെട്ട സെമിനാറിൽ എം.എസ്. എസ്ആറിലെ  സയന്റിസ്റ്റ്  സുമ ടി ആർ വിഷയാവതരണം നടത്തി. ഉച്ചക്കുശേഷം നടത്തപ്പെട്ട കാലാവസ്ഥ വ്യതിയാനവും കാപ്പികൃഷിയിലെ വെല്ലുവിളികളും എന്ന സെമിനാറിൽ കോഫി ബോർഡ് അസിസ്റ്റന്റ് ഡയറക്ടർ  ദേവേന്ദ്രൻ വിഷയം അവതരിപ്പിച്ചു.  വേദി നിളയിൽ FTAK സെക്രട്ടറി തോമസ് കളപ്പുരയുടെ അധ്യക്ഷതിയിൽ നടത്തപ്പെട്ട പൊതു സമ്മേളനത്തിൽ  സിവിക് ചന്ദ്രൻ പ്രളയാനാന്തര കേരളം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. . തുടർന്ന് 06 :30 ന് കണ്ണൂർ സാരംഗിയുടെ ലയവിന്യാസം ജുഗൽബന്ദി വേദിയിൽ അരങ്ങേറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *