May 4, 2024

പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിലെ ഒഴിവുകൾ നികത്താൻ നടപടി സ്വീകരിക്കണം: എൻ.ജി .ഒ അസോസിയേഷൻ

0
കൽപ്പറ്റ: 
കുരങ്ങുപനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ ജില്ലയിൽ പടർന്നു പിടിക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് തസ്തികയിലെ ഒഴിവുകൾ നികത്താത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ കുറ്റപ്പെടുത്തി. റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴും ഒഴിവുകൾ നികത്താത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. യഥാസമയം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതുമൂലം പ്രമോഷനായ ജീവനക്കാരെ മറ്റു ജില്ലകളിലാണ് നിയമിച്ചിട്ടുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കേണ്ട സാഹചര്യത്തിൽ അടിയന്തിരമായി ഒഴിവുകൾ നികത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മാനന്തവാടി ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സാലറി ചലഞ്ച് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന കളക്ടറേറ്റ് മാർച്ച് വിജയിപ്പിക്കുവാൻ പി.എച്ച് അഷറഫ്ഖാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ്, ജില്ലാ ട്രഷറർ കെ.ടി ഷാജി, നളിനി ആർ.പി, അഗസ്റ്റിൻ എൻ.വി, എം.വി സതീഷ്, അബ്ദുൾ ഗഫൂർ, ശിവൻ പുതുശ്ശേരി, വി.മുരളി, അൻവർ സാദത്ത്, ജോസ് എ തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *