April 22, 2026

ശ്രീധന്യക്ക് അഭിനന്ദനവുമായി രാഹുൽ ഗാന്ധി : കഠിനാദ്ധ്വാനവും സമർപ്പണവുമാണ് സ്വപ്ന സാക്ഷാത്കാരത്തിന് കാരണമെന്ന് രാഹുൽ

0
IMG-20190406-WA0037
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടിയ    ആദിവാസി പെൺക്കുട്ടി  ശ്രീധന്യ സുരേഷിനെ അഭിനന്ദിച്ച് എ ഐ സി സി അധ്യക്ഷനും വയനാട്ടിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ്  രാത്രി തന്നെ  രാഹുല്‍ അഭിനന്ദനം അറിയിച്ചത്.

കഠിനാദ്ധ്വാനവും  ആത്മസമര്‍പ്പണവുമാണ് ശ്രീധന്യക്ക് സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹായകമായതെന്ന് അദ്ദേഹം കുറിച്ചു. ശ്രീധന്യയേയും കുടുംബത്തേയും അഭിനന്ദിക്കുന്നു. തിരഞ്ഞെടുത്ത വഴിയില്‍ മഹത്തായ വിജയങ്ങളുണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം അറിയിച്ചു.

2016ല്‍ പഠനം പൂര്‍ത്തിയാക്കി ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന ആഗ്രഹത്തിലേക്ക് ശ്രീധന്യയെ വീണ്ടുമെത്തിച്ചത്. അന്നത്തെ സബ്കളക്ടറായിരുന്ന ശീറാം സാംബശിവ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളായിരുന്നു ശ്രീധന്യയുടെ മനസില്‍ ഉണ്ടായിരുന്ന ആഗ്രഹം വീണ്ടും ആളിക്കത്തിച്ചത്. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. ആദിവാസി വിഭാഗത്തില്‍ ഒരു മലയാളി പെണ്‍കുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *