April 22, 2026

Breaking : കർഷകർ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് മാവോയിസ്റ്റ് പ്രസ്താവന.

0
IMG-20190406-WA0038
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കർഷകർ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പത്രപ്രസ്താവന. തപാൽ വഴി വയനാട് പ്രസ്സ് ക്ലബ്ബിലാണ് സി.പി.ഐ. മാവോയിസ്റ്റ് പശ്ചിമഘട്ടം  നാടുകാണി ഏരിയാ സമിതി  വക്താവ് അജിതയുടേതാണ്  പ്രസ്താവന. വയനാട് പ്രസ്സ് ക്ലബ്ബിന്റെ പേരിലും മാധ്യമ പ്രവർത്തകൻ  ടി.എം. ജെയിംസിനും പ്രത്യേകമായി രണ്ട്   കവറുകളിലായാണ് കത്തുള്ളത് ' 

      തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക എന്ന തലക്കെട്ടോടെ  രണ്ട് പേജുള്ള പ്രസ്താവനക്കൊപ്പം  വാർത്തയാക്കണമെന്ന അഭ്യർത്ഥനയിൽ വൈത്തിരി സംഭവം സംബന്ധിച്ച പ്രതികരണം മാധ്യമങ്ങൾക്ക് അയച്ചിരുന്നുവെന്നും  പറയുന്നു. 
        പണിയായുധങ്ങൾ സമരായുധങ്ങൾ ആക്കാനാണ് കർഷക ആത്മഹത്യകൾ വിളിച്ചു പറയുന്നത്. വോട്ടു കുത്തി ഇനിയും കർഷക ശത്രുക്കളെ തിരഞ്ഞെടുക്കരുത്.  കർഷക വിരുദ്ധ ഭരണ സംവിധാനത്തെ താങ്ങി നിർത്താൻ വോട്ടു ചെയ്യരുത് . കുത്തക കുടുംബങ്ങളുടെ  ആസ്തികൾ ഓരോ വർഷവും വർദ്ധിപ്പിക്കുമ്പോൾ മണ്ണിനോടും കാട്ടുമൃഗങ്ങളോടും  മല്ലിട്ട് അദ്ധ്വാനിക്കുന്ന  കുടുംബങ്ങൾ കുത്തുപാളയെടുക്കുകയാണ് ' കൃഷിയിൽ താൽപ്പര്യമുള്ള ഭൂരഹിതർക്ക് കൃഷി ചെയ്യാൻ ഭൂമിയില്ല .
           ചതിയുടെയും വഞ്ചനയുടെയും  നിരവധി പതിറ്റാണ്ടുകൾ കണ്ട് കണ്ടു മടുത്ത കർഷകർ  ഇക്കാലമത്രയും ഒഴുക്കിയ കണ്ണീരിന്    കൈയ്യും കണക്കുമില്ല.      
      
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *