April 25, 2024

സരിതയുടെ പത്രിക തള്ളി.: വയനാട്ടിൽ അപരൻമാർ അടക്കം 22 സ്ഥാനാർത്ഥികൾ.

0
Swathantra Sthanarthi Pathrika Samarpikunnu 3 1
സി.വി.ഷിബു
കൽപ്പറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധിക്കെ്കെതിരെ മത്സരിക്കാൻ സോളാർ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായർ    നൽകിയ നാമനിർദ്ദേശ പത്രിക തള്ളി. രണ്ട് വർഷത്തിൽ കൂടുതൽ ജയിൽ ശിക്ഷ അനുഭവിച്ചതിനാലാണ് വരണാധികാരി കൂടിയായ വയനാട് ജില്ലാ കലക്ടർ  എ.ആർ. അജയകുമാർ പത്രിക തള്ളിയത്.  
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നു മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെ  പൂര്‍ത്തിയായിരുന്നു.  ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ നടന്ന സൂക്ഷ്മ പരിശോധനയില്‍ 22 പത്രികകള്‍ സാധുവാണെന്നു കണ്ടെത്തി. കേസുകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതിനാലും വിശദ പരിശോധനയ്ക്കുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സരിത എസ് നായരുടെ പത്രികയിന്മേല്‍ തീരുമാനമെടുക്കുന്നത് ഇന്നത്തേക്ക് (ശനി) മാറ്റിയിരുന്നു. . സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു സൂക്ഷ്മ പരിശോധന. 
സ്ഥാനാര്‍ത്ഥികളുടെ വിശദവിവരങ്ങള്‍: മലപ്പുറം ഏറനാട് പൂവത്തിക്കല്‍ നാഗേരി മുജീബ് റഹ്മാന്‍ (സ്വത), മലപ്പുറം വണ്ടൂര്‍ പുല്ലൂര്‍ കോളനിയിലെ കോട്ടയില്‍ മണി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), മലപ്പുറം മാറഞ്ചേരി പണിക്കവീട്ടില്‍ പയ്യപ്പുള്ളി സുനീര്‍ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), മലപ്പുറം മണിമൂളി പാലാട് മേപ്പുറത്ത് വീട്ടില്‍ ഷിജോ എം വര്‍ഗീസ് (സ്വത), തമിഴ്‌നാട് സേലം ജില്ലയിലെ മേട്ടൂര്‍ ഡാം രാമനഗര്‍ പദ്മ നിവാസില്‍ ഡോ. കെ പദ്മരാജന്‍ (സ്വത), മലപ്പുറം വണ്ടൂര്‍ നീലാമ്പ്ര വീട്ടില്‍ അബ്ദുള്‍ ജലീല്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), മാനന്തവാടി പേര്യ 34 നടുവിലെ വീട് ഉഷ കെ (സിപിഐ-എംഎല്‍ റെഡ് സ്റ്റാര്‍), മലപ്പുറം വെളിയാംകോട് ഗ്രാമം കല്ലാഴി കൃഷ്ണദാസ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), ആലപ്പുഴ ചേര്‍ത്തല കണിച്ചുകുളങ്ങര വെള്ളാപ്പള്ളി തുഷാര്‍ (ഭാരത് ധര്‍മ്മ ജനസേന), പനമരം ചെറുകാട്ടൂര്‍ കരിമാക്കില്‍ സെബാസ്റ്റ്യന്‍ (സ്വത), സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ കാക്കത്തോട് കോളനിയിലെ ബിജു കെ (സ്വത), തൃശ്ശൂര്‍ വെളുത്തൂര്‍ കൈപ്പുള്ളി പ്രവീണ്‍ കെ.പി (സ്വത), മലപ്പുറം കുഴിമണ്ണ കിഴിശ്ശേരി മാളിയകപറമ്പില്‍ മൊഹമ്മദ് (ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി), കണ്ണൂര്‍ കണിച്ചാര്‍ പള്ളിക്കമാലില്‍ ജോണ്‍ പി.പി (സെക്യുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്), ന്യൂഡല്‍ഹി തുഗ്ലക് ലേന്‍ ഹൗസ് നമ്പര്‍ 12ല്‍ രാഹുല്‍ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), തൃശ്ശൂര്‍ മുല്ലശ്ശേരി തണവീഥി കുരിയക്കോട്ടില്‍ കെ എം ശിവപ്രസാദ് ഗാന്ധി (സ്വത), തൃശ്ശൂര്‍ ടൗണ്‍ഹാള്‍ റോഡ് കോലോത്തുംപറമ്പില്‍ തൃശ്ശൂര്‍ നസീര്‍ (സ്വത), മഞ്ചേരി നറുകര പണിക്കര്‍ കോളനി ശ്രേയസില്‍ ഗോപിനാഥ് കെ.വി (സ്വത), മലപ്പുറം നിലമ്പൂര്‍ വയലില്‍ സിബി (സ്വത), കാട്ടിക്കുളം പെരുമണ്ണ വീട്ടില്‍ അഡ്വ. ശ്രീജിത്ത് പി.ആര്‍ (സ്വത), കോട്ടയം മുട്ടപ്പള്ളി എലയാനിത്തോട്ടത്തില്‍ രാഹുല്‍ ഗാന്ധി കെ.ഇ (സ്വത), കോയമ്പത്തൂര്‍ നമ്പര്‍ 7 പി എന്‍ പുതൂര്‍ സ്ട്രീറ്റ് രാഘുല്‍ ഗാന്ധി കെ (അഖില ഇന്ത്യ മക്കള്‍ കഴകം). 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *