April 19, 2026

എ.കെ. ആന്റണി അനൂട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു

0
IMG-20190409-WA0118
By ന്യൂസ് വയനാട് ബ്യൂറോ
എ.കെ. ആന്റണി അനൂട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. 
മാനന്തവാടി: തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ജീവനക്കാരൻ അനിൽകുമാർ  അനൂട്ടിയുടെ കുടുംബത്തെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി സന്ദർശിച്ചു. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് വയനാട്ടിലെത്തിയ അദ്ദേഹം കണ്ണൂരിൽ നിന്നും മാനന്തവാടിയിലേക്കുള്ള വഴി മധ്യേയാണ്  എ.കെ. ആന്റണി തലപ്പുഴ നാല്പത്തി നാലിലെ അനൂട്ടിയുടെ വീട്ടിൽ എത്തിയത്. ഭാര്യ ബിന്ദു, മാതാവ് എന്നിവരിൽ നിന്ന് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. പത്ത് മിനിട്ടോളം വീട്ടിൽ ചിലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *