April 18, 2026

തെരഞ്ഞെടുപ്പ് സുരക്ഷ : ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ സേനയെത്തി

0
ITBP3
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:

ലോക്‌സഭ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാന്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ജില്ലയിലെത്തി. 90 പേരടങ്ങുന്ന ഒരു കമ്പനി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘമാണ് ജില്ലയിലെത്തിയത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ലക്കിടി, മീനങ്ങാടി, പുല്‍പ്പള്ളി, തൊണ്ടര്‍നാട് എന്നിവിടങ്ങളില്‍ വിവിധ ദിവസങ്ങളിലായി സേനയുയെ നേതൃത്വത്തില്‍ റൂട്ട്മാര്‍ച്ച് നടത്തി. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ പൊലീസിന്റെ സഹായത്തോടെ ചെറുസംഘങ്ങളായി തിരിഞ്ഞ് പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ സുരക്ഷിതവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യം. 


ചിത്രം – ലോക്‌സഭ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി തൊണ്ടര്‍നാട് മേഖലയില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് നടത്തിയ റൂട്ട്മാര്‍ച്ച്. ഐടിബിപി ഇന്‍സ്‌പെക്ടര്‍ മഹേന്ദ്ര ടെടര്‍വാള്‍, തൊണ്ടര്‍നാട് എസ്.ഐ കെ.വി മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *