April 18, 2026

മോദി വീണ്ടും അധികാരത്തിൽ വരണമെന്ന് അഖില ഭാരതീയ സീമാ ജാഗരൺ മഞ്ച് ദേശീയ സംയോജകൻ എ.ഗോപാലകൃഷ്ണൻ

0
IMG-20190411-WA0061
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തിയ മോദി വീണ്ടും അധികാരത്തിൽ വരണമെന്ന് അഖില ഭാരതീയ സീമാ ജാഗരൺ മഞ്ച് ദേശീയ സംയോജകനും ആർ.എസ്.എസ്. മുൻ പ്രാന്തപ്രചാരകനുമായ എ.ഗോപാലകൃഷ്ണൻ.എൻ.ഡി.എ.മാനന്തവാടി നിയോജക മണ്ഡലം മഹിളാ സംഗമം ക്ഷീര സംഘം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
രാജ്യത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ സാധിച്ചത് മോദി സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ്. സുരക്ഷ മാത്രമല്ല നഗരങ്ങളിൽ സഞ്ചാരസ്വാതന്ത്രത്തോടൊപ്പം സ്ത്രീകൾക്കാവശ്യമായ സൗകര്യങ്ങൾ രാജ്യത്താകെ ഒരുക്കിയതും മോദി സർക്കാരാണ്. രാജ്യത്തെ പ്രധാന വകുപ്പുകളായ പ്രതിരോധം, വിദേശം തുടങ്ങി പ്രധാന വകുപ്പുകൾ വനിതകൾക്കായി മോദി നൽകിയപ്പോൾ അത്തരം വകുപ്പുകളിൽ വിജയ കൊടി പാറിക്കാൻ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്ക് കഴിഞ്ഞത് മോദി സർക്കാരിന്റെ പൊൻകിരീടമാണെന്നും എ.രാധാകൃഷ്ണൻ പറഞ്ഞു.( Byte)
സ്ത്രീകളുടെ രാഷ്ട്രീയ പ്രവർത്തനം ഇന്ന് മറ്റ് പാർട്ടികളിൽ സുരക്ഷിതമല്ല എന്നതാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.സംസ്ഥാനത്ത്  സ്ത്രീ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന കാര്യത്തിൽ എൻ.ഡി.എ.മുന്നണി മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.ലക്ഷ്മി കാക്കോട്ടറ അദ്ധ്യക്ഷത വഹിച്ചു.ലക്ഷ്മിദേവി, എം.ശാന്തകുമാരി, വിബിത ഗിരീഷ്, ശ്രീലത ബാബു, ബിന്ദു വിജയകുമാർ, കെ.മോഹൻദാസ്, കെ .പ്രതീപ്, കെ.ജി.സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *