July 17, 2026

ഫിഡെ റേറ്റഡ് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് തുടങ്ങി സമാപനം 15-ന്

0
wyd-12-chess
By ന്യൂസ് വയനാട് ബ്യൂറോ
ഫിഡെ റേറ്റഡ് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് തുടങ്ങി

കല്‍പ്പറ്റ:ഇന്ത്യന്‍ ചെസ് അക്കാഡമി വയനാട് ചാപ്റ്റര്‍ സംഘടിപ്പിച്ച ഫിഡെ റേറ്റഡ് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് ബത്തേരി ഹോട്ടല്‍ റീജന്‍സി ഹാളില്‍ തുടങ്ങി. ചെന്നൈയില്‍നിന്നുള്ള ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ അല്‍ മുത്തയ്യയ്‌ക്കെതിരെ കരുനീക്കി ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അക്കാഡമി പ്രസിഡന്റ് പി.എസ്. വിനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഗലീലിയോ ജോര്‍ജ്, അക്കാഡമി വൈസ് പ്രസിഡന്റ് പി.സി. ബിജു, ജോയിന്റ് സെക്രട്ടറി ആര്‍. രമേഷ് എന്നിവര്‍ പ്രസംഗിച്ചു. ചീഫ് ആര്‍ബിറ്റര്‍ ഡോ.എം.എസ്. ഗോവിന്ദന്‍ ടൂര്‍ണമെന്റ് നിര്‍ദേശങ്ങള്‍ നല്‍കി. അക്കാഡമി സെക്രട്ടറി വി.ആര്‍ സന്തോഷ് സ്വാഗതവും ട്രഷറര്‍ എം.കെ. ഷിബു നന്ദിയും പറഞ്ഞു. 10 സംസ്ഥാനങ്ങളില്‍നിന്നായി നാല് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാരടക്കം 264 താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. 15നാണ് സമാപനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *