May 9, 2026

ജ്യോതിശാസ്ത്ര കോൺഗ്രസ് 25, 26 തീയതികളിൽ പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
 
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജില്ലാ ജ്യോതിശാസ്ത്ര കോൺഗ്രസ് മെയ് 25, 26 തീയതികളിൽ പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ നടക്കും. ജില്ലയിലെ യു.പി. ,ഹൈസ്ക്കൂൾ കുട്ടികളാണ് പങ്കെടുക്കേണ്ടത്. 25 നു രാവിലെ 10 മണിക്ക് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് . വി. ഉഷാകുമാരിയുടെ അധ്യക്ഷതയിൽ ഡോ.എം.കെ.നാരായണൻ , വെറ്റിനറി കോളേജ് ഡയറക്ടർ ഉദ്ഘാടനം നിർവ്വഹിക്കും.
സെമിനാർ, ശാസ്ത്ര ക്ലാസുകൾ, വാനനിരീക്ഷണം, സ്പെക്ട്രോമെട്രി ,ജ്യോതിശാസ്ത്ര പ്രവർത്തനങ്ങൾ തുടങ്ങിയവ ക്യാമ്പിൽ ഉണ്ടായിരിക്കും.   
ജ്യോതിശാസ്ത്രഞ്ജനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതിയംഗവുമായ പ്രൊഫ.കെ.പാപ്പുട്ടി ,  കെ പി ഏലിയാസ് , എം എം ടോമി തുടങ്ങിയവർ  നേത്രത്വം നൽകും . 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9447933267, 9961791934  

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *