രക്തദാന ക്യാംപ് നടത്തി
മാനന്തവാടി: ജില്ലാ ആശുപത്രി രക്തബാങ്കിന്റെ നേതൃത്വത്തിൽ മാനന്തവാടി ന്യൂമാൻസ് കോളജിൽ വെച്ച് സൗജന്യ രക്തദാന ക്യാംപ് നടത്തി. എച്ച് ഡി എഫ് സി ബാങ്കിന്റെ സഹകരണത്തോടു കൂടി നടത്തിയ ക്യാംപ് ന്യു മാൻ സ് കോളജ് വൈസ് പ്രിൻസിപ്പൽ കെ.എം. ജോസ് ഉദ്ഘാടനം ചെയ്തു.
എച്ച്ഡിഎഫ്സി ഡെപ്യൂട്ടി മാനേജർ കെ.കെ. ഷിജു രക്തദാനം നിർവഹിച്ച വിദ്യാർഥികൾക്കുള്ള പ്രോത്സാഹന സമ്മാനം നൽകി. ബ്ളഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. ബിനിജ മെറിൽ അധ്യക്ഷത വഹിച്ചു.
സി. നൗഷാദ്, ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ്, സിബി മാത്യു, മുഹസിൻ എന്നിവർ പ്രസംഗിച്ചു







Leave a Reply