April 15, 2026

സമഗ്ര കാർഷിക വികസന സെമിനാർ നടത്തി

0
IMG-20171209-WA0092
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭ പരിയാരംകുന്ന് ഡിവിഷനിൽ മാനന്തവാടി കൃഷി ഭവൻ, കുടുംബശ്രീ എ.ഡി.എസ് ,ഹരിത ഗ്രൂപ്പ് പരിയാരംകുന്ന്, പരിയാരംകുന്ന് ഡിവിഷൻ വികസന സമിതി എന്നിവയുടെ അഭിമുഖ്യത്തിൽ സമഗ്ര കാർഷിക സെമിനാർ നടത്തി.മാനന്തവാടി  നഗരസഭ ചെയർപേഴ്സൺ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു.ഡിവിഷൻ കൗൺസിലർ പി.വി. ജോർജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വികസനകാര്യ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.ടി.ബിജു പച്ചക്കറി തൈ വിതരണോദ്ഘാടനം നടത്തി.പാരമ്പര്യ നെൽവിത്തുകളുടെ ആചര്യൻ ചെറുവയൽ രാമനെയും ജൈവകർഷക അവർഡ് ജേതാവ് അയ്യൂബ് തോട്ടോളിയേയും ചടങ്ങിൽ അദരിച്ചു. ഫാ.പോൾ മുണ്ടോലിക്കൽ, കൃഷി ഒഫീസർ പി. വിനോദ്, ഹരിത ഗ്രൂപ്പ് പ്രസിഡണ്ട് വി.സി.അബ്രഹാം മാസ്റ്റർ,എം.സി.വിൻസെന്റ്,മിനി പോൾ,വികസന സമിതി കൺവീനർ മാനുവൽ ചോന്നംകുളം , പൗലോസ് മാസ്റ്റർ എന്നിവർ സംസരിച്ചു. എൻ.യു.എൽ.എം കമ്മ്യൂണിറ്റി ഒർഗനൈസർ ജിഷ, ജൈവൈവിധ്യ ബോർഡ് പ്രതിനിധി പി.എ.അജയൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. സെമിനാറിന്റെ ഭാഗമായി മൂവ്വായിരം പച്ചക്കറി തൈകൾ ജൈവ വളം എന്നിവ വിതരണം ചെയ്യ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *