October 19, 2026

വാളാട് അമ്പലക്കടവ് റോഡിൽ മരം പൊട്ടിവീണ് ഗതാഗത തടസ്സവും നാശനഷ്ടവും.

0
IMG-20190807-WA0159.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

വാളാട്: കനത്ത മഴയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.വാളാട് ചേരിയമൂല തേക്കില്ല കാട്ടിൽ ദേവസ്യയുടെ വീടാണ് മരം വീണ് ഭാഗികമായി തകർന്നത്.ചൊവ്വാഴ്ച രാത്രിയാണ് മരം കടപുഴകി വീടിന് മുകളിലേക്ക് വീണത്.വീടിന്റെ  ഒരു ഭാഗത്തെ ഓടുകളും കഴുക്കോലും തകർന്നിട്ടുണ്ട്.വാളാട് അമ്പലക്കടവ് റോഡിൽ വാകമരം പൊട്ടിവീണ് വൈദ്യുത തൂണുകൾ തകർന്നു.രണ്ട് മണിക്കൂർ ഈ വഴിയിൽ പൂർണ്ണമായും ഗതാഗതം മുടങ്ങി.മാനന്തവാടിയിൽ നിന്ന് അഗ്നിശമനസേന എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *