April 25, 2026

രാഹുൽ പറഞ്ഞാൽ, പറഞ്ഞതാ…. എം.പി നൽകിയ കിറ്റുകൾ അർഹരായവർക്ക് കൈമാറി

0
IMG-20190819-WA0115.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
വയനാട് എം.പി രാഹുൽ ഗാന്ധി വാക്കു പാലിച്ചു.വയനാട് ലോകസഭാ മണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കവെ, ക്യാമ്പുകളിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങൾക്കുമായി വാഗ്ദാനം ചെയ്ത ദുരിതാശ്വ കിറ്റുകൾ യു.ഡി.എഫ് കമ്മിറ്റികൾ വഴി വിതരണം ചെയ്തു തുടങ്ങി.
      എടവക പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹിൽ ബ്ലുംസ് സ്കൂളിലേയും, കല്ലോടി യു പി സ്കൂളിലേയും ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ഇരുനൂറ്റി അറുപത്തിയൊമ്പത് കുടുംബങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ സ്നേഹോപഹാരം കൈമാറി.
     ഡി.സി.സി ജന.സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റർ, അബ്ദുള്ള വള്ളിയാട്ട്, കമ്മന മോഹനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയൻ ,വൈസ് പ്രസിഡണ്ട് നജുമുദ്ദീൻ മൂടമ്പത്ത്.ജോർജ് പടകൂട്ടിൽ, ബ്രാൻ അഹമ്മദ് കുട്ടി, വിനോദ് തോട്ടത്തിൽ ,മുതുവോടൻ ഇബ്രാഹിം, ബിനു കുന്നത്ത്.മുസ്തഫ പാണ്ടിക്കടവ്,പി.വി.സമദ്., കെ.എൽ.മത്തായി, റസാഖ് ആയങ്കി, സജി പള്ളിപ്പാടൻ, ഫൈസൽ കോമ്പി, ശിഹാബ് മലബാർ,അജി മണ്ഡ്രത്ത്, പി.സുബൈർ ,ജോഷി വാണാക്കുട്ടി നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *