April 25, 2026

വയനാടിന് സഹായ ഹസ്തം; കളക്ഷന്‍ സെന്റർ സജീവം

0
mtydfo-16.jpg
By ന്യൂസ് വയനാട് ബ്യൂറോ



മാനന്തവാടി ∙ പ്രളയത്തിൽ ദുരിതം നേരിടുന്നവര്‍ക്ക് സഹായ ഹസ്തവുമായി
വ്യക്തികളും സംഘടനകളും സജവമായി രംഗത്തെത്തിയതോടെ മാനന്തവാടി ഡിവിഷണല്‍
ഫോറസ്റ്റ് ഓഫിസിലെ കളക്ഷന്‍ സെന്റർ സജീവമായി. സുമനസുകളുടെ കാരുണ്യ
പ്രവാഹത്തിൽ കുടിവെള്ളം മുതല്‍ സാനിറ്ററി നാപ്കിന്‍ വരെയുള്ള സാധന
സാമഗ്രികളാണ് ഇവിടെ എത്തുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വിത്യസ്ഥമായി
ഇത്തവണ ദുരിതാശ്വാസ ക്യാപുകളിൽ നേരിട്ട് സാധനങ്ങൾ വിതരണം ചെയ്യാന്‍
അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ താലൂക്ക് തലങ്ങളിൽ പ്രവർത്തിക്കുന്ന
കളക്ഷൻ സെന്ററുകളിലാണ് മറ്റ് ജില്ലകളിൽ നിന്നുള്ളവർ സാദനങ്ങളുമായി
എത്തുന്നത്. മാധ്യമങ്ങളിലൂടെയും ജില്ലാ ഭരണകൂടം നല്‍കിയ അറിയിപ്പുകൾക്ക്
അനുസരിച്ചാണ് ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും ശുചീകരണ ഉപകരണങ്ങളും
എത്തുന്നത്. റവന്യു ഉദ്യോഗസ്ഥര‍ക്കൊപ്പം വിദ്യാർഥികൾ അടക്കം നൂറിലേറെ
സന്നദ്ധ പ്രവര്‍ത്തകരാണ് ഇവിടെ സാധനങ്ങൾ ഇറക്കാനും അവ തരം തിരിച്ച് വിവിധ
ക്യാംപു കളില്‍ എത്തിക്കാനും രാപ്പകല്‍ പരിശ്രമിക്കുന്നത്. അരി,
വസ്ത്രങ്ങള്‍,പായ, പുതപ്പ്, കുടിവെള്ളം, സാനിറ്ററി നാപ്കിനുകള്‍, സോപ്പ്,
ഡെറ്റോള്‍, ബീച്ചിംഗ് പൗഡര്‍, ക്ലോറിന്‍, അടിവസ്ത്രങ്ങള്‍, ചെരുപ്പ്
തുടങ്ങിയ സാധനങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ദിവസം വളരെ
സാവധാനമായിരുന്നു സാധനങ്ങൾ എത്തിയിരുന്നതെങ്കിൽ ഇപ്പോഴത് വളരെ
സജീവമായിരിക്കയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *