പ്രളയത്തിന് ഒരാഴ്ച കഴിയും മുമ്പേ വയലുകൾ വീണ്ടു കീറി: നാട്ടി നടത്താനാവുന്നില്ലന്ന് കർഷകർ.
ശക്തമായ മഴ മാറി രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും വയലുകൾ വിണ്ടു കീറാൻ തുടങ്ങി. പുളിഞ്ഞാൽ വല കോട്ടിൽ പ്രദേശത്തെ വയലുകൾ ഉണങ്ങി വിണ്ടുകീറിയതോടെ. ഞാറ് പറിച്ചുനടാൻ ആവാതെ കർഷകർ ദുരിതത്തിൽ.
ബാണാസുരൻ മലയുടെ അടിവാരത്തുള്ള ഈ പാടശേഖരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ വെള്ളം കയറിയ അവസ്ഥയിലായിരുന്നു. മഴ മാറിയതോടെ നെൽകൃഷി ആരംഭിക്കാൻ ഉള്ള ഒരുക്കത്തിലായിരുന്നു കർഷകർ. എന്നാൽ രണ്ടു ദിവസം ചെറിയ വെയിൽ വന്നപ്പോൾ തന്നെ പാടങ്ങൾ വിണ്ടുകീറിയ അവസ്ഥയിലാണ് ഇവിടെയിപ്പോൾ. ഈ പ്രതിഭാസം കേട്ടുകേൾവിപോലുമില്ലാത്ത കാര്യമാണെന്നാണ് പഴമക്കാർ പറയുന്നത്. വയൽ വിണ്ടുകീറി തുടങ്ങിയതിനാൽ നാട്ടിക്ക് നിലം ഒരുക്കാൻ ആവാത്ത സ്ഥിതിയാണിപ്പോൾ. ഞാറ് ഉടൻ പറിച്ചുനട്ടില്ലെങ്കിൽ കൃഷിയെ ബാധിക്കും. വർഷങ്ങളായി ഇവിടെ കർക്കിടകത്തിൽ ആണ് കൃഷിയിറക്കുന്നത്. കർക്കിടകം കഴിഞ്ഞിട്ടും നെൽ കൃഷി ഇറക്കാൻ സാധിക്കാത്തത് ഈവർഷത്തെ വിളവിനെ യും ബാധിക്കും. മലയടിവാരത്ത് ഉള്ള പാടശേഖരങ്ങൾ വിണ്ടുകീറുന്നത് വരാൻ പോകുന്ന കടുത്ത വരൾച്ചയാണ് സൂചിപ്പിക്കുന്നത് എന്നാണ് കർഷകർ പറയുന്നത്.





Leave a Reply