പ്രളയക്കെടുതിമൂലം നഷ്ടം സംഭവിച്ച കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരം നൽകണം:ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ
മാനന്തവാടി:
മഴക്കെടുതിയിൽ കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൊണ്ടുവന്ന പുതിയ നിയമങ്ങൾ സാധാരണക്കാരായ കെട്ടിട ഉടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തിൽ ആയിരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എം.എൽ.എ ഒ .ആർ . കേളു യോഗം ഉദ്ഘാടനം ചെയ്തു. ടി.സി ജോസഫ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി അലി ബ്രാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻറ് അബ്ബാസ് ഹാജി, ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ജസ്റ്റസ് പൗലോസ്,ജില്ലാ ജോയിൻറ് സെക്രട്ടറി നിരൺ, കൃഷ്ണൻ കാട്ടിക്കുളം, മുഹമ്മദ് യാസീൻഎന്നിവർ യോഗത്തിൽ സംസാരിച്ചു. പുതിയ പ്രസിഡണ്ടായി വിജയനേയും, സെക്രട്ടറിയായി മുഹമ്മദ് യാസിനെ യും, ട്രഷററായി ഹനീഫയും തെരഞ്ഞെടുത്തു.





Leave a Reply