April 26, 2026

രാഹുൽ ഗാന്ധി നാളെയെത്തും: രണ്ട് ദിവസം ഗ്രാമങ്ങളിലേക്ക്.

0
By ന്യൂസ് വയനാട് ബ്യൂറോ
നാളെ ഉച്ചക്ക് 12 ന് കണ്ണൂരിലെത്തുന്ന രാഹുല്‍ ഗാന്ധി എം.പി റോഡ് മാര്‍ഗ്ഗം  വൈകുന്നേരം  3 മണിക്ക്  തലപ്പുഴയിലെത്തും. തലപ്പുഴയില്‍ ചുങ്കം സെന്റ് തോമസ് പാരിഷ്ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും. തുടർന്ന് കഴിഞ്ഞ  ദിവസം നിര്യാതനായ ഐഎന്‍ടിയുസി നേതാവ് യേശുദാസിന്റെ വീടും രാഹുല്‍ സന്ദര്‍ശിക്കും.നാളെയും മറ്റന്നാളും രണ്ടു ദിവസം വയനാട്ടില്‍ തങ്ങുന്ന രാഹുല്‍ഗാന്ധി കല്‍പ്പറ്റ,ബത്തേരി, മാനന്തവാടി നിയോജകമണ്ഡലങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. നാളെ വൈകീട്ട് 4ന് വാളാട്, തുടര്‍ന്ന് മക്കിയാട്, പാണ്ടിക്കടവ് ചാമപ്പാടി ചെറുപുഴ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും . മാനന്തവാടി ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങുന്ന രാഹുല്‍ 28ന് രാവിലെ 9.30 ന് ബാവലിയും ചാലി ഗദ്ദയും സന്ദര്‍ശിക്കും. 29ന് കല്‍പ്പറ്റ ബത്തേരി മണ്ഡലങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *