May 9, 2024

മഴകൊണ്ട് മുറിവേറ്റവർക്കു സ്നേഹ വർഷമായി വിദ്യാർത്ഥികൾ

0
Img 20190825 Wa0109.jpg
കാവുംമന്ദം: പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക്‌ ആശ്വാസമായി ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ.  ശക്തമായ മഴ കാരണം തങ്ങൾക്ക് ആകസ്മികമായി കിട്ടിയ ഒഴിവു ദിനങ്ങളിൽ പേരും നാടുമാറിയാത്ത സഹപാഠികൾക്കായി നോട്ട് ബുക്കുകൾ പകർത്തി എഴുതുകയായിരുന്നു അവർ. പഠന കിറ്റുകൾ സ്കൂൾ ലീഡർ കെ. സി ഷെബിൻ തരിയോട് ജി.എൽ. പി സ്കൂള്‍ അധികൃതര്‍ക്ക് കൈമാറി. പി ടി ഏ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
ഓരോ കുട്ടിയും തങ്ങളുടെ കുഞ്ഞു സമ്പാദ്യങ്ങൾ കൊണ്ട് നോട്ട് ബുക്കുകളും മറ്റു പഠനോപകരണങ്ങളും വാങ്ങി സ്കൂളിലെ 'ഞങ്ങളുണ്ട് കൂടെ' പദ്ധതിയിലേക്ക് സംഭാവന നൽകി. സോഷ്യൽ മീഡിയയിലൂടെ കണ്ടറിഞ്ഞു ബഹ്‌റൈൻ സ്വദേശികളായ മജീദും അലിയും ഖലീലും  കുട്ടികൾക്കൊപ്പം കൂടി.  വയനാട് ജില്ലയിലെ തരിയോട് ഗവ. എൽ പി സ്കൂളിലും ഹൈസ്കൂളിലും  നേരിട്ടെത്തി കിറ്റുകൾ വിതരണം ചെയ്തു. പാട്ടും കഥകളുമായി കുട്ടികൾ  ഒത്തുകൂടി ഒപ്പം ഭാഷയും  ദേശവും  മറന്നു അറബി സുഹൃത്തുക്കളും. 
തരിയോട് ജി. എൽ. പി സ്കൂള്‍ സ്റ്റാഫ്‌ സെക്രട്ടറി എം. പി. കെ ഗിരീഷ് കുമാർ, തരിയോട് ജി. എച്. എസ്. എസ് പ്രധാനാധ്യാപിക ടെസ്സി എബ്രഹാം, വാദിഹുദ ഇംഗ്ലീഷ് സ്കൂൾ  പ്രിൻസിപ്പൽ സുൽഫിക്കർ അമ്പലക്കണ്ടി, സാമൂഹ്യ പ്രവർത്തകൻ സുഹൈൽ സുഗു, ഐ. പി നാസർ, യു. പി സഫിയ, കെ. സി ശാദുലി, പി. സി  അസീസ്, ആർ. കെ രഞ്ജിനി തുടങ്ങിയവര്‍ സംസാരിച്ചു…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *