April 15, 2026

പയ്യംമ്പളളിയിൽ പേപ്പട്ടി ശല്യം രൂക്ഷം

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ പയ്യമ്പളളിയിലും പരിസര പ്രദേശങ്ങളിലും പേപ്പട്ടി ശല്യം
രൂക്ഷമായി. അലഞ്ഞ് തിരിയുന്ന പട്ടികളാണ് ഭീഷണി  ഉയർത്തുന്നത്.
പേപ്പട്ടിയുടെ കടിയേറ്റ പയ്യമ്പളളി മേമടത്തിൽ റോയിയുടെ പ്രസവമടുത്ത
പശുവിന് പേ ഇളകി. ജീവൻ രക്ഷിക്കാൻ കഴിയാത്തതിനാൽ മൃഗഡോക്ടറെത്തി
കുത്തിവെപ്പ് നൽകി പശുവിനെ കൊല്ലുകയായിരുന്നു. മുരുങ്ങിമളളി ബിജുവിന്റെ
ആടിനെയും പേപ്പട്ടി കടിച്ച് കൊന്നു. പേപ്പട്ടികൾ ഭീഷണിയാകുന്ന
സാഹചര്യത്തിൽ തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടി
വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം'

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *