May 6, 2024

ചുരത്തിലെ ഗതാഗതപ്രശ്നം.:ശക്തമായ പ്രക്ഷോഭവുമായി ബദൽ റോഡ് കർമ്മസമിതി

0
 പടിഞ്ഞാറത്തറ: ചുരം ബദൽ റോഡുകളിൽ ഏറെ സാദ്ധ്യതയുള്ളതും, എളുപ്പത്തിൽ പൂർത്തീകരിക്കാൻ കഴിയുന്നതുമായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിനോടുള്ള അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ചുരം ബദൽ റോഡ് കർമ്മസമിതി ആവശ്യപ്പെട്ടു.ക്രിസ്തുമസ് പുതുവത്സര സീസണിൽ വയനാട്ടിലേക്ക് വന്ന ആയിരങ്ങളാണ് താമരശ്ശേരി ചുരത്തിൽ കുടുങ്ങിയത്.കഴിഞ്ഞ 23 വർഷമായി മാറി മാറി വന്ന സർക്കാരുകളെല്ലാം ബദൽ പാതകളോട് കാണിക്കുന്ന അലംബ വത്തിൽ പ്രതിഷേധിച്ചാണ് കക്ഷിരാഷ്ട്രീയത്തിന ധീതമായി കർമ്മസമിതി രൂപീകരിച്ച് പ്രവർത്തിക്കുവാൻ നാട്ടുക്കാർ തീരുമാനിച്ചത്. പൂഴിത്തോട് പടിഞ്ഞാറത്തറ ബ ദൽ റോഡ് പൂർത്തിയായാൽ പെരുവണ്ണാമൂഴി, കക്കയം, ബാണാസുര സാഗർ എന്നീ ഡാമുകളെ ബന്ധപ്പെടുത്തി വിപുലമായ ടൂറിസം സാദ്ധ്യതകളും നിലനിൽക്കുന്നു. ഇന്ന് കോടികൾ വിലമതിക്കുന്ന ഭൂമിയാണ് സാധാരണക്കാരായ ജനങ്ങൾ റോഡിനു സൗജന്യമായി വിട്ടു നൽകിയത്.തങ്ങൾക്ക് നൽകിയ ബദൽ റോഡെന്ന ആശയം പൂർത്തീകരിക്കാത്തതിൽ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധത്തിലാണ്.ജനുവരി പകുതിയോടെ ഭൂമി നഷ്ടപ്പെട്ടവരുടെ കൂട്ടായ്മ പടിഞ്ഞാറത്തറയിൽ വിളിച്ചു ചേർക്കാനാണ് കർമ്മസമിതി തീരുമാനം.കഴിഞ്ഞ ദിവസം ഈ വിഷയമുയർത്തി പേരാമ്പ്ര വ്യാപാരി വ്യവസായി ഏകോപന സമിതികാനനപാതയിലൂടെ നടത്തിയ ശ്രദ്ധ ക്ഷണിയ്ക്കൽയാത്ര ഏറെ ജന ശ്രദ്ധ ആകർഷിച്ചിരുന്നു. സമാന ഹൃദയരായ സംഘടനകളോടും വ്യക്തികളോടും സഹകരിച്ച് പ്രവർത്തിക്കാനാണ് കർമ്മസമിതി തീരുമാനം.ജോൺസൺ ഒ.ജെ അധ്യക്ഷത വഹിച്ചു.ലിന്റോ തോമസ്, കമൽ തുരുത്തിയിൽ, ജോബിൾ ചീർപ്പുങ്കൽ ,ജോബി മുണ്ടുപറമ്പിൽ, ഷിന്റോ നീണ്ടുശ്ശേരി, സജി കൊച്ചുപുര, കിസ്റ്റി മുണ്ടുപറമ്പിൽ, പീറ്റർ എം.വി., വിനോദ് കെ.ബി.അഭിജിത്ത് കുമാർ, അഭിജിത്ത് എം.പി.പ്രസംഗിച്ചു. സേവ് വയനാട് ഫോറത്തിന്റെ  ആഭിമുഖ്യത്തിൽ വയനാടിനോടുള്ള അവഗണനക്ക് എതിരെ ശക്തമായ സമര പരിപാടികൾ ജനുവരി 15 ന്  തുടക്കം കുറിക്കും. അടിസ്ഥാന സൗകര്യങ്ങൾ  ലഭ്യമാക്കുന്നതിൽ അവഗണനകൾ മാത്രം നേരിടുന്ന വയനാടിന് പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരം  ബദൽ റോഡ്  യാഥാർഥ്യം  ആക്കി കൊടുക്കുക 
മെഡിക്കൽ കോളേജ്  അനുവദിക്കുക എന്നീ  ആവശ്യങ്ങൾക്ക്  മുഖ്യ പരിഗണന. യോഗത്തിൽ  ജോൺസൺ ഒഴക്കാനാക്കുഴി,കമൽ തുരുത്തിയിൽ തുടങ്ങിയവർ  പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *