ജീവിക്കാനുള്ള അവകാശം തടയാൻ ഒരു ഭരണകൂടത്തിനും അവകാശമില്ലെന്ന് കുരീപ്പുഴ ശ്രീകുമാർ.
കുരീപ്പുഴ ശ്രീകുമാറിന്റെ പ്രഭാഷണവും പുസ്തക പ്രകാശനവും നടത്തി.
ജീവിക്കാനുള്ള അവകാശം തടയാൻ ഒരു ഭരണകൂടത്തിനും അവകാശമില്ലെന്നും, ഇന്ത്യയുടെ മതേതര സ്വഭാവം തകർക്കപ്പെടുന്നത് കാണുമ്പോൾ പ്രതിഷേധിക്കാതെ നോക്കി നിൽക്കാൻ എഴുത്തുകാർക്ക് കഴിയില്ലെന്നും കവി കുരീപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു. മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ
ഇന്ത്യ: മായുന്ന വർണങ്ങൾ – തെളിയുന്ന വരകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശാസ്ത്ര ബോധത്തിലും യുക്തിചിന്തയിലും അടിസ്ഥാനമുള്ള ചാർവാക ദർശനം ലോകത്തിന് സംഭവാന ചെയ്ത ഇന്ത്യയുടെ യഥാർഥ സംസ്ക്കാരത്തിന്റെ മുഖം മനുഷ്യത്വത്തിന്റേതാണ്.
ശ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അരുൺ: ഇ.വി.സ്വാഗതമാശംസിച്ചു.
കുരീപ്പുഴ ശ്രീകുമാർ രചിച്ച് നിർമാതളം ബുക്സ് പ്രസിദ്ധീകരിച്ച കരിന്തണ്ടൻ കാവൽ നിൽക്കും പ്രഭാതങ്ങൾ ' എന്ന കൃതി ചടങ്ങിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.കെ.സുധീർ പ്രകാശനം ചെയ്തു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരൻ പുസ്തകം ഏറ്റുവാങ്ങി. നീർമാതളം ബുക്സ് മാനേജർ അനിൽ കുറ്റിച്ചിറ സംസാരിച്ചു.





Leave a Reply