April 17, 2026

തൊഴിലാളികളോട് കാണിക്കുന്ന തെറ്റായ സമീപനം സര്ക്കാര് തിരുത്തണം: ഉമ്മന്ചാണ്ടി

0
05-3
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: തൊഴിലാളികളോട് സംസ്ഥാന സര്ക്കാര് കാണിക്കുന്ന തെറ്റായ സമീപനങ്ങള് തിരുത്തണമെന്ന് മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. കല്പ്പറ്റയില് നടന്ന ഐ എന് ടി യു സി ജില്ലാപ്രതിനിധി സമ്മേളനവും പി കെ ഗോപാലന് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എസ് ആര് ടി സി ജീവനക്കാരുടെ വേതനവും പെന്ഷനും സംബന്ധിച്ചുള്ള വിഷയങ്ങളില് ആക്ഷന്പ്ലാനുണ്ടാക്കി തീര്പ്പാക്കാന് യു ഡി എഫ് സര്ക്കാര് നടപടി സ്വീകരിച്ചിരുന്നു. എന്നാല് ഇന്ന് അവസരോചിതമായ ഇടപെടല് നടത്താന് സര്ക്കാരിന് സാധിക്കുന്നില്ല. പാവപ്പെട്ടവര്ക്ക് ആശ്രമായിരുന്ന, ഒരു കുടുംബത്തിന് 100 തൊഴില്ദിനങ്ങള് വാഗ്ദാനം ചെയ്യുന്ന യു പി എ സര്ക്കാരിന്റെ സ്വപ്നപദ്ധതിയായിരുന്ന തൊഴിലുറപ്പ് പദ്ധതിയില് പോലും മാസങ്ങളോളം വേതനം മുടങ്ങിക്കിടക്കുന്ന അവസ്ഥയാണ്. സംസ്ഥാന സര്ക്കാരിന്റെ ഈ ജാഗ്രതക്കുറവ് മൂലം തൊഴിലാളികള് ജീവിക്കാന് പാട് പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ജില്ലാപ്രസിഡന്റും, കെ പി സി സി എക്‌സിക്യുട്ടീവ് അംഗവുമായ പി പി ആലി അധ്യക്ഷനായിരുന്നു. ഐ എന് ടി യു സി അഖിലേന്ത്യാ സെക്രട്ടറി പാലോട് രവി അനുസ്മരണ പ്രഭാഷണം നടത്തി. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന് എം എല് എ, കെ സി റോസക്കുട്ടീടീച്ചര്, പി കെ ജയലക്ഷ്മി, പി വി ബാലചന്ദ്രന്, കെ എല് പൗലോസ്, കെ കെ അബ്രഹാം, കെ സി അബു, സി പി വര്ഗീസ്, പി കെ അനില്കുമാര്, എന് കെ വര്ഗീസ്, വി എ മജീദ്, മംഗലശ്ശേരി മാധവന്മാസ്റ്റര്, കെ എം ആലി, എം എ ജോസഫ്, ഒ വി അപ്പച്ചന്, കെ ഇ വിനയന്, സി ജയപ്രസാദ്, വി എന് ലക്ഷ്മണന്, കെ കെ ഗോപിനാഥന്, ഒ എം ജോര്ജ്ജ്, ഗോകുല്ദാസ് കോട്ടയില്, ടി ജെ ഐസക്, സി അഷ്‌റഫ്, ചിന്നമ്മ ജോസ്, ജി വിജയമ്മടീച്ചര്, പി കെ കുഞ്ഞിമൊയ്തീന്, ടി എ റെജി, ഷൈനി ജോയി, പി എന് ശിവന്, ഉമ്മര് കുണ്ടാട്ടില്, ഗിരീഷ് കല്പ്പറ്റ, ഡി യേശുദാസ്, കെ എം വര്ഗീസ്, ശ്രീനിവാസന് തൊവരിമല, പി എം ഷംസുദ്ദീന്, എന് സി കൃഷ്ണകുമാര്, എ പി കുര്യാക്കോസ്, മോഹന്ദാസ് കോട്ടക്കൊല്ലി, നജീബ് പിണങ്ങോട്, ആര് രാമചന്ദ്രന്, പി എം ജോസ്, സി എ ഗോപി, ബേബി തുരുത്തിയില്, ഒ ഭാസ്‌ക്കരന്, എം ഒ ദേവസ്യ, എസ് വിനോദ്കുമാര്, കെ കെ രാജേന്ദ്രന്, സാലി റാട്ടക്കൊല്ലി, എസ് മണി, പി കെ മുരളി, എം എം ജോസ്, എന് കെ സുകുമാരന്, കബീര് കുന്നമ്പറ്റ, കെ യു മാനു, എം പി ശശികുമാര്, എ എം നിശാന്ത്, ഷംസാദ് മരയ്ക്കാര്, മുജീബ് കോളിയോടന്, ജിനി തോമസ്, ഏലിയാമ്മ മാത്തുക്കുട്ടി, ഷിജി ശ്രീനിവാസന്, സരിന്മാനുവല്, പി കെ സുരേഷ്, അസീസ് വാളാട്, നിസാം പനമരം, ഇബ്രാഹിം കുരുക്കള് തുടങ്ങയവര് സംബന്ധിച്ചു. പി കെ ഗോപാലന് കര്മ്മധീര പുരസ്‌ക്കാരം സുനില് പരമേശ്വരന് ഉമ്മന്ചാണ്ടി സമ്മാനിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *