കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി; ഏകദിന ശില്‍പശാല നാളെ
കല്‍പ്പറ്റ:ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഏകദിന ശില്‍പശാല ജനുവരി 5ന് രാവിലെ 10 മുതല്‍ ഡോ.എ.പി.ജെ. ഹാളില്‍ നടക്കും. വയനാടും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തില്‍ നടക്കുന്ന ശില്‍പശാല സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി അധ്യക്ഷത വഹിക്കും. എം.എല്‍.എ.മാരായ ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ എസ്. സുഹാസ് തുടങ്ങിയവര്‍ പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനവും പോഷകാഹാരവും, കാര്‍ബ തുലിത വയനാട് എന്ത്? എന്തിന്? എന്നീ വിഷയങ്ങളിലും ക്ലാസ്സുകള്‍ നടക്കും.





Leave a Reply