സുരക്ഷാരഥം വയനാട്ടിൽ പര്യടനം നടത്തി
കല്പറ്റ: വിദ്യാർത്ഥികൾക്ക് സാമൂഹ്യ സുരക്ഷാ ബോധവൽക്കരണം നല്കുന്ന സുരക്ഷാരഥം കല്്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിൽ പര്യടനം നടത്തി. ഫാക്ടറീസ് ആന്ഡ് ബോയിലേഴ്സ് വകുപ്പും കൊച്ചിൻ ഷിപ്പ്യാര്ഡും ചേർന്നാണ് സുരക്ഷാരഥം ഒരുക്കിയിരിക്കുന്നത്. അപകടഘട്ടത്തില് തളരാതെ അപകടകരമായ സാഹചര്യങ്ങൾ നേരിടുന്നതിനും ആവശ്യമായ സുരക്ഷാ മുന്കരുതലുകൾ സ്വീകരിക്കുന്നതിനും, പ്രഥമശുശ്രൂഷകൾ നല്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ബസിനുള്ളില് തന്നെയാണ് വിദ്യാര്ഥികള്ക്ക്്് ക്ലാസ് നല്്കുന്നത്. എസ്.കെ.എം.ജെ. ഹയര്സെക്കന്ഡറി സ്കൂളിലെ ഹയര്സെക്കന്ഡറി വിഭാഗം എന്.എസ്.എസ്.യൂണിറ്റിലെ 40 കുട്ടികള്ക്കും ഹൈസ്കൂൾ വിഭാഗം എന്.സി.സി യൂണിറ്റിലെ 40 കുട്ടികള്ക്കുമാണ് ക്ലാസെടുത്തത്. സുരക്ഷാരഥം സംസ്ഥാന കോർഡിനേറ്റർ ബി.സിയാദ്, സിന്ധു അനീഷ് എന്നിവര് ക്ലാസുകള് എടുത്തു. ഹയര്സെക്കന്ഡറി പിന്സിപ്പല് എ. സുധാറാണി, ഹൈസ്കൂള് ്പ്രധാനാധ്യാപകൻ എം.ബി. വിജയരാഘവൻ , എൻ .സി.സി. ഓഫിസർ കെ.കെ. കൃഷ്ണകുമാർ , എൻ .എസ്.എസ്, പ്രോഗ്രാം ഓഫീസർ കെ.എസ്. ശ്യാൽ എന്നിവർ സംസാരിച്ചു.






Leave a Reply