April 20, 2026

എം.എസ്. സ്വാമിനാഥന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: പശ്ചിമഘട്ടത്തിലെ   അപൂര്‍വ ജൈവവൈവിധ്യ  ഗാര്‍ഡനായ പുത്തൂര്‍ വയലിലെ  എം.എസ്, സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തിലെ എം. എസ്. സ്വാമിനാഥന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്യും.  എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം ചെയര്‍പേര്‍സണ്‍ ഡോ. മധുരസ്വാമിനാഥന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി മുഖ്യഥിതിയായിരിക്കും.. ചടങ്ങില്‍  സബ് കളക്ടര്‍ എന്‍.എസ്്.കെ ഉമേഷ്  മുന്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ പരേതനായ എ. രത്‌നത്തിന്റെ ഫോട്ടോ അനാഛാദനം ചെയ്യും. അമേരിക്കയിലുള്ള ലോകപ്രസിദ്ധമായ ഡെന്‍വര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. ശാരദാകൃഷ്ണന്‍,  ഗവേഷണകേന്ദ്രം എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. വി. സെല്‍വം, ഡോ. കെ.കെ. നാരായണന്‍, ഡോ. വി. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും
. അപൂര്‍വ്വ ഇനത്തില്‍പെട്ട വംശനാശം നേരിടുന്ന 200 ഓളം സസ്യങ്ങളും ഭക്ഷ്യഔഷധമൂല്യമുള്ളതും സംരക്ഷണപ്രാധാന്യമുള്ളതുമായ 2100 ല്‍ അധികം പുഷ്പിത സസ്യങ്ങളും ഇവിടെ സംരക്ഷിച്ചിട്ടുണ്ട . ഇതില്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന 565 ജനുസ്സുകളും വംശനാശഭീഷണി നേരിടുന്ന 52 ജനുസ്സുകളും, 125 ഓര്‍ക്കിഡ് ജനുസ്സുകളും, 30 പന്നല്‍ സസ്യങ്ങളും, 156 സ്ഥാനീയവൃക്ഷജനുസ്സുകളും 60 വന്യകിഴങ്ങുവിളകളുമുണ്ട ്. ഈ കേന്ദ്രത്തിലെ സസേ്യാദ്യാനം ബൊട്ടാണിക് ഗാര്‍ഡന്‍ കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലിന്റെ (ബി.ജി.സി.ഐ) മെമ്പര്‍ ഗാര്‍ഡനായും കേന്ദ്ര പരിസ്ഥിതി വനമന്ത്രാലയംസസ്യങ്ങളുടെ മാതൃകാ ഉദ്യാനമായും അംഗീകരിച്ചിട്ടുണ്ട്.  സഹ്യപര്‍വ്വതസാനുക്കളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ്വമായ പത്തിനം തവളകള്‍, 20 ഇനം പക്ഷികള്‍, പൂമ്പാറ്റകള്‍ എന്നിവയേയും സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തിലെ കാപ്പിത്തോട്ടങ്ങളില്‍ നിന്നും ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിട്ടുമുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *