April 20, 2026

തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കല്‍പ്പറ്റ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പൂപ്പൊലിയില്‍

0
sc
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍:- കല്‍പ്പറ്റ നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുണ്ടേരി ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും പൂപ്പൊലിയില്‍ എത്തി. ജില്ലയിലെ ഭിശേഷിക്കാരായ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ് മുണ്ടേരി ബഡ്‌സ് മാനസികാരോഗ്യ വിദ്യാലയം. കല്‍പ്പറ്റ നഗരസഭയുടെ കീഴില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷവും പൂപ്പൊലിയില്‍ പ്രവേശനം സൗജന്യമായിരുന്നു. അദ്ധ്യാപകരും, രക്ഷിതാക്കളുമടങ്ങുന്ന സംഘമാണ് വിദ്യാര്‍ത്ഥികളുമായി എത്തിയത്. വിദ്യാര്‍ത്ഥികളുടെ പഠനത്തോടൊപ്പം മാനസികോല്ലാസത്തിനും കൂടിയാണ് ഈ യാത്രകള്‍ സംഘടിപ്പിക്കുതെന്ന്‍ അധ്യാപിക സിജി ആന്റണി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *