ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തില്‍ ഒറിയന്റേഷന്‍ ക്ലാസും മാതൃകാപരീക്ഷയും സംഘടിപ്പിച്ചു
മാനന്തവാടി: ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തില്‍ ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ഥികളെ സര്‍്ക്കാര്‍ ജോലിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എല്‍.ജി.എസ് പരീക്ഷയ്ക്ക് മുന്നോടിയായി ഒറിയന്റേഷന്‍ ക്ലാസും മാതൃകാപരീക്ഷയും നടത്തി. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.എച്ച്. ഹരികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.കെ സുരേഷ്, പി.ആര്‍. ജിനോഷ് എന്നിവര്‍ ക്ലാസെടുത്തു. ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തില്‍ എല്ലാ ഞായറാഴ്ചകളിലും മാനന്തവാടി ജനമൈത്രി എക്‌സൈസ് ഓഫീസില്‍ നടത്തുന്ന പി.എസ്.സി, പരിശീലന ക്ലാസില്‍ 35 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്.





Leave a Reply