അക്ഷരലക്ഷം-സര്‍വ്വെ ജനുവരി 14ന്
കല്‍പ്പറ്റ:സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡുകളില്‍ നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിന്‍ ആരംഭിക്കും. ഇതിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.. വികസന വിദ്യാകേന്ദ്രം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡ്, മുനിസിപ്പല്‍ തലത്തില്‍ സി.ഇ.സി, എന്‍.സി.ഇ.സി. പ്രേരക്മാര്‍ വിദ്യാകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡുകളില്‍ ജനുവരി 14 ന് സര്‍വ്വെ നടക്കും. പത്താംതരം, ഹയര്‍ സെക്കന്ററി തുല്യതാ പഠിതാക്കളെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വെ നടത്തുക.
ഓരോ വാര്‍ഡിലും സര്‍വ്വെ നടത്തുന്നതിന് കുറഞ്ഞത് 24 പേരടങ്ങുന്ന ഒരു ടീമിനെ നിയമിക്കും. ഒരു ദിവസം 400 വീടുകളില്‍ സര്‍വ്വെ നടത്തും. സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്നവര്‍ക്ക് പ്രത്യേക ക്ലാസുകള്‍ നല്‍കും. ഒന്നു മുതല്‍ 15 വരെ പഠിതാക്കള്‍ക്ക് ഒരു ക്ലാസാണുണ്ടാവുക. ഒരു പഠിതാവിന് കുറഞ്ഞത് 100 മണിക്കൂര്‍ ക്ലാസ് നല്‍കും. ഇവര്‍ക്ക് പരിശീലനം നല്‍കാനായി വിദ്യാര്‍ത്ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തുല്യതാ അധ്യാപകര്‍,തുല്യതാ പഠിതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇന്‍സ്ട്രക്ടര്‍ ടീമിനെ നിയമിക്കും. പാഠപുസ്തകങ്ങള്‍ സംസ്ഥാന സാക്ഷരതാമിഷന്‍ വിതരണം ചെയ്യും. ജനുവരി 26ന് ക്ലാസ്സുകള്‍ തുടങ്ങും. രണ്ടാംഘട്ടത്തില്‍ മറ്റ് വാര്‍ഡുകളിലും പദ്ധതി വ്യാപിപ്പിക്കും.





Leave a Reply