മലയോരപാതയുടെ ഭാഗമായ മേപ്പാടി – ചൂരൽമല – നിലമ്പൂർ പാതയ്ക്കായി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചു
മേപ്പാടി: മലയോരപാതയുടെ ഭാഗമായ മേപ്പാടി – ചൂരൽമല – നിലമ്പൂർ പാതയ്ക്കായി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചു.മേപ്പാടി മുതൽ ചൂരൽമല വരെയുള്ള പന്ത്രണ്ട് കിലോമീറ്റർ റോഡിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയാണ് ആരംഭിച്ചത് .കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ മലയോരപാതക്കായി 48 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് നിലവിലെ റോഡ് പന്ത്രണ്ട് മീറ്റർ വീതിയിൽ നവീകരിക്കുന്നത്.
കാസർകോട് നന്ദാര പടവ് മുതൽ തിരുവനന്തപുരം വരെയുള്ള മലയോരപാതയിൽ വയനാട്ടിൽ ചൂരൽമല മുതൽ നിലമ്പൂർ പോത്ത് കല്ല് വരെയാണ് റോഡ് നിർമ്മിക്കേണ്ടത്…
ചൂരൽമല വരെ റോഡ് നിലവിൽ ഉണ്ട്. എന്നാൽ മേപ്പാടി മുതൽ ചൂരൽ മല വരെയുള്ള റോഡിന് ആവശ്യമായ വീതി ഇല്ല …..
മലയോരപാതയ്ക്ക് പന്ത്രണ്ട് മീറ്റർ വീതി വേണം .റോഡ് വീതി വർദ്ധിപ്പിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കലിന്റെ ആദ്യ ഘട്ട നടപടിയാണ് ആരംഭിച്ചത് ….
മേപ്പാടി കെ ബി റോഡ് ജംഗ്ഷൻ മുതൽ ചുരൽ മല വരെ ഏറ്റെടുക്കേണ്ട ഭൂമി അളന്ന് അടയാളപെടുത്തി ….
കാര്യമായ പ്രതിഷേധം ഇല്ലാതെയാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നടപടി പൂർത്തിയാക്കിയത് …:
സംഘം റിപ്പോർട്ട് സർക്കാറിന് കൈമാറും. തുടർന്ന് കിഫ്ബിയിൽ നിന്നും അനുവദിച്ച 48 കോടി രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിക്കുന്നത് …
കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിലാണ് പാതയ്ക്ക് 48 കോടി രൂപ അനുവദിച്ചത്. ഇപ്പോഴത്തെ അനുകൂല സാഹചര്യം നിലനിന്നാൽ വൈകാതെ പാത യാഥാർത്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് മേപ്പാടി – ചൂരൽമല – നിലമ്പൂർ പാത
അട്ടമലയിൽ നിന്നും പതിനഞ്ച് ' കിലോമീറ്റർ ദൂരം കൊണ്ട് നിലമ്പൂർ പോത്ത് കല്ലിൽ എത്തിചേരും .ചാലിയാറിന് സമീപം അരുണപുഴ വരെയാണ് കിഫ്ബിയിൽ ഉൾപെടുത്തി റോഡ് നിർമ്മിക്കുക.





Leave a Reply