April 17, 2026

വാഹനപണിമുടക്കിന് എസ്.ഡി.ടി.യു പിന്തുണ

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പെട്രോള്‍, ഡീസല്‍ വിലവര്‍ധനക്കെതിരെ നാളെ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ യോഗം തീരുമാനിച്ചു.
വ്യാവസായിക മേഖലയിലെ തൊഴില്‍ നിയമം അട്ടിമറിക്കുകയും ഇന്‍ഷൂറന്‍സ് പ്രീമിയം വന്‍ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ തൊഴിലാളികള്‍ രംഗത്തിറങ്ങണം. മോദി സര്‍ക്കാരിന്റെ സ്തുതി പാഠകരായ ബിഎംഎസിന്റെ തൊഴിലാളി സ്‌നേഹം തിരിച്ചറിയണം. പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ജില്ലാ പ്രസിഡന്റ് പി പോക്കര്‍, ജനറല്‍സെക്രട്ടറി സുബൈര്‍ കല്‍പ്പറ്റ, ട്രഷറര്‍ എ പി ലുക്മാന്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *