May 20, 2024

സമസ്ത ജില്ലാ ആദര്‍ശ കാമ്പയിന് തുടക്കം: ആദര്‍ശത്തിന്റെ വിശുദ്ധി പൊതുസമൂഹത്തിനെ ബോധ്യപ്പെടുത്തണം: ജിഫ്‌രി തങ്ങള്‍

0
Samastha
 
കല്‍പ്പറ്റ: ഇതര മതസ്ഥര്‍ കൈനീട്ടി സ്വീകരിച്ച വിശുദ്ധ ഇസ്‌ലാമിനെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിച്ചതില്‍ മുഖ്യപങ്ക് ആദര്‍ശവ്യതിയാനം സംഭവിച്ച പുത്തന്‍വാദികള്‍ക്കാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ സമസ്ത പഞ്ചമാസ ആദര്‍ശ കാമ്പയിനിന്റെ ജില്ലാതല പ്രഖ്യാപനം ഉദ്ഘാടനം നിര്‍വവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗതമായി കൈമാറിപ്പോന്ന ഇസ്‌ലാം മനുഷ്യസ്‌നേഹവും മാനവീക മൂല്ല്യങ്ങളുമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. വിശ്വാസികളുടെ ഈമാന്‍ സംരക്ഷിക്കുക എന്ന ദൗത്യമാണ് സമസ്ത നിര്‍വഹിച്ച് പോരുന്നത്. വിശ്വാസ വൈകല്ല്യത്തിന് കാരണക്കാരായ പുത്തന്‍വാദികളെയും അന്ധവിശ്വാസത്തിലേക്ക് സമൂഹത്തെ നയിക്കുന്ന ആള്‍ദൈവങ്ങളെയും സമസ്ത പ്രതിരോധിച്ചിട്ടുണ്ട്. ആത്മീയ ചൂഷണോപാധിയാക്കി മാറ്റിയ വ്യാജ ത്വരീഖത്തുകാര്‍ക്കെതിരെ ആര്‍ജവത്തോടെ പ്രതികരിച്ച പാരമ്പര്യമാണ് സമസ്തയുടേത്. എന്നാല്‍ ഇതിനിടയിലും ഐക്യപ്പെടേണ്ട മേഖലകളില്‍ ആദര്‍ശത്തില്‍ വിട്ടുവീഴ്ച ചെയ്യാതെതന്നെ ഐക്യത്തിന്റെ പാത തെളിക്കാനും സമസ്ത മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 92 വര്‍ഷങ്ങള്‍ക്കിടെ ഇതുവരെ രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കോ മറ്റുള്ളവര്‍ക്കോ ആക്ഷേപിക്കാന്‍ ഉതകുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും സമസ്തയില്‍ നിന്ന് ഉണ്ടായിട്ടില്ല. സമസ്തയുടെ വിശുദ്ധി നാട്ടിലെ ജനങ്ങളും സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും മനസിലാക്കിയിട്ടുണ്ട്. രാജ്യം ഇന്ന് അനുഭവിക്കുന്ന മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതില്‍ സമസ്ത വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ് മുസ്‌ലിയാര്‍ ചടങ്ങില്‍ അധ്യഷനായി. കേന്ദ്ര മുശാവറ അംഗം വി മൂസക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. അശ്‌റഫ് ഫൈസി പനമരം കര്‍മ്മ പദ്ധതി വിശദീകരിച്ചു. എം ഹസന്‍ മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, പി ഇബ്‌റാഹിം ദാരിമി, പിണങ്ങോട് അബൂബക്കര്‍ ഹാജി, ഇബ്‌റാഹിം ഫൈസി പേരാല്‍, ശൗക്കത്തലി മൗലവി വെള്ളമുണ്ട, കെ.കെ അഹമ്മദ് ഹാജി, എം മുഹമ്മദ് ബഷീര്‍, പി.സി ഇബ്രാഹിം ഹാജി, ഇബ്രാഹിം മാസ്റ്റര്‍ കൂളിവയല്‍, അയൂബ് മുട്ടില്‍, പനന്തറ മുഹമ്മദ്, മുജീബ് തങ്ങള്‍ കല്‍പ്പറ്റ, ജഅഫര്‍ ഹൈതമി, വി.കെ അബ്ദുറഹ്മാന്‍ ദാരിമി, സി.പി ഹാരിസ് ബാഖവി, കെ മുഹമ്മദ്കുട്ടി ഹസനി, സി.കെ മജീദ് ദാരിമി, കെ.സി.കെ തങ്ങള്‍, കെ.കെ.എം ഹനീഫല്‍ ഫൈസി, സ്വാദിഖ് ഫൈസി സംബന്ധിച്ചു. എസ് മുഹമ്മദ് ദാരിമി സ്വാഗതവും ഇബ്‌റാഹിം ഫൈസി വാളാട് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *