November 10, 2026

കുടുംബശ്രീ ശില്‍പശാല ‘സമീക്ഷ’ ഫെബ്രുവരി മൂന്ന് മുതല്‍

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റം ആഭിമുഖ്യത്തില്‍ ഫെബ്രുവരി മൂന്ന് മുതല്‍ എട്ട് വരെ 'സമീക്ഷ 2018' എന്ന് പേരില്‍  കലാരൂപങ്ങളില്‍ ശില്‍പശാല സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, ഒഡിസി, തോല്‍പ്പാവക്കൂത്ത്, സംഗീതം, മ്യൂറല്‍ പെയിന്റിംഗ് എന്നിവയില്‍ 15നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരിശീലനം നല്‍കും. കുടുംബശ്രീ, സ്പിക്മാക്കെയുമായി ചേര്‍ന്നാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തരായ കലാകാരന്‍മാരാണ് പരിശീലനം നല്‍കുന്നത്. അഞ്ച് ദിവസത്തെ ശില്‍പശാലയുടെ അവസാന ദിനം ഈ കലാരൂപങ്ങളുടെ അവതരണവും ഒരുക്കിയിട്ടുണ്ട്. കലാരൂപങ്ങളെ പരിചയപ്പെടുന്നതിനൊപ്പം കുടുംബശ്രീ ആര്‍ട്ട് തിയറ്റര്‍ രൂപീകരിക്കുന്നതും സമീക്ഷയിലൂടെ ലക്ഷ്യംവക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റര്‍ പി. സാജിത, കെ.പി. ജയചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *