September 23, 2026

വിമുക്തഭടൻമാരുടെ സേവനം ത്യാഗപൂർണ്ണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി

0
20180126_123833
By ന്യൂസ് വയനാട് ബ്യൂറോ
വിമുക്തഭടൻമാരുടെ സേവനം ത്യാഗപൂർണ്ണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി.കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് മാനന്തവാടിയിൽ നടത്തിയ റിപ്പബ്ലിക്ക് ദിനാഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.താല്ക്കാലിക നിയമനങ്ങൾ നടത്തുമ്പോൾ മുന്തിയ പരിഗണന വിമുക്ത ഭടൻമാർക്ക് നൽകേണ്ടത് ആവശ്യവുമാണെന്നും മന്ത്രി കടന്നപ്പള്ളി

ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ക്ഷീര സംഘം ഹാളിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്.രാജ്യ കാവൽകാരായി സേവനം ചെയ്ത വിമുക്ത ഭടൻമാരെ കാലം മറന്നു കൂടെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.എം അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബ്രിഗേഡിയർ വി.ജോർജ് മുഖ്യ പ്രഭാഷണം നടത്തി.വി.എ.തോമസ്, പൗലോസ്, സുബൈദാർ മാത്യു, ജോയ് മാത്യു, മധുസൂദനൻ ,ബാലകൃഷ്ണൻ, അശോകൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *