April 29, 2024

കാട്ടുതീ പ്രതിരോധത്തിന് ആദിവാസി കൺവീനർമാരെ ഒഴിവാക്കി: . സ്വകാര്യ വ്യക്തികൾക്ക് ടെൻഡർ നൽകിയത് തുക കൂട്ടി.

0
Img 20180126 Wa0107
കാട്ടിക്കുളം  :കാട്ടുതീ പ്രതിരോധത്തിന്റെ ഭാഗമായി ഫയർ ലൈൻ നടപടി തുടങ്ങി.  വേനൽ കനത്തതോടെ കാട്ടുതീ ഭീഷണി നേരിടാൻ വയനാട് വന്യജീവി വനാതിർത്തികളിൽ ഫയർ ലൈൻ ജോലി ആരംഭിച്ചു. തോൽപെട്ടി വന്യ ജീവി സങ്കേതത്തിലെ റോഡരികിലും ജനവാസ പ്രദേശങ്ങളിലെ വനാതിർത്തികളിലുമാണ് ജോലി  തുടങ്ങിയത്. എഴുപത് കിലോമീറ്റർ ഫയർ ലൈനാണ് തോൽപെട്ടി വന്യ ജീവി സങ്കേതത്തിലുള്ളത്. ഭൂരിഭാഗം തൊഴിലാളികളും വനവാസികളും മറ്റ് പ്രദേശവാസികളുമാണ് പണി ചെയ്യുന്നത്. എന്നാൽ എല്ലാ ഫയർ ലൈൻ ജോലികളും ഇതുവരെ ആദിവാസികളാണ് കൺവീനർമാർ. ഈവർഷം മുതൽ മുഴുവനായ് സ്വകാര്യ വ്യക്തികൾക്ക് നൽകി  ടെൻഡറാക്കിയാണ് സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്. നിലവിൽ ഒരു കിലോമീറ്ററിന് 12000 രൂപക്കാണ് പുതിയ ടെൻഡർ സാധാരണ കൺവീനർ ജോലിക്ക് പകരം പത്ത് ശതമാനം അധികം കൂട്ടിയാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. 2015ൽ വയനാട് വന്യജീവി സങ്കേതത്തിലും വയനാട് നോർത്തിലുമായി 750 ഹെക്ടർ വനമാണ് കാട്ടുതീ പടർന്ന് ചാരമായതെന്നാണ് മുൻഫോറസ്റ്റ് ചീഫ് കൺസറവേറ്റർ  യലാക്കിയുടെ റിപ്പോർട്ടിലുള്ളത്. മനുഷ്യനിർമ്മിത കാട്ടുതീയാണ് 2015 മാർച്ചിൽ പടർന്നതെന്നും റിപ്പോർട്ടിലുണ്ട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *